സംവാദം:ബീഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനങ്ങളിൽ കുറിപ്പുകൾക്കായി ആദ്യം നമ്മൾ 1,2,3... ആണു ഉപയോഗിച്ചു വന്നിരുന്നതു. അതു റെഫറൻസുമായി കൺഫ്യൂഷൻ ഉണ്ടാക്കും എന്ന കാരണത്താൽ ഈ അടുത്തായി മലയാളം അക്ഷരങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ക,ഖ,ഗ... ഇങ്ങനെ (ഉദാഹരണത്തിനു ഈ ലേഖനം കാണുക). ഇതിനു പകരം കുറിപ്പുകൾക്കായി മലയാള അക്കങ്ങൾ നമുക്ക് ഉപയോഗിച്ചു തുടങ്ങിയാലോ. ൧, ൨, ൩, ൪, ൫ ഇങ്ങനെ. ഇന്ത്യയിൽ മലയാളികൾ മാത്രമാണു അവരുടെ സ്വന്തം അക്കങ്ങളെ മറന്നു കളഞ്ഞതു. ഏറ്റവും കുറഞ്ഞതു ഇവിടെയെങ്കിലും ഉപയോഗിക്കുന്നതിലൂടെ വായനയെ ബാധിക്കാതെ വിക്കിയിൽ മലയാളഅക്കങ്ങൾ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല ഒരു ഉപാധിയാണു നമുക്കു കിട്ടിയിരിക്കുന്നത്. വിക്കി വായിക്കുന്നവർക്കെങ്കിലും നമ്മുടെ അക്കങ്ങൾ പരിചയപ്പെടാൻ കഴിയുകയും ചെയ്യും. എല്ലാവരുടെയും അഭിപ്രായങ്ങൾ ആരായുന്നു. --Shiju Alex|ഷിജു അലക്സ് 03:05, 18 ഓഗസ്റ്റ്‌ 2008 (UTC)

മലയാള അക്കങ്ങൾ ഉപയോഗിക്കുന്നത് നല്ലകാര്യം തന്നെ. ഇത് കാണൂ. അത് പോലെ 4 = ൪ ഉം 9 = ൯ മലയാള അക്ഷരങ്ങളുമായി സാമ്യം പുലർത്തുന്നില്ലേ ? --ജുനൈദ് 03:53, 18 ഓഗസ്റ്റ്‌ 2008 (UTC)

ഞാൻ വിശദീകരിച്ച കാര്യം വേണ്ട വിധത്തിൽ മനസ്സിലായില്ല എന്നാണു മുകളിലെ സമ്വാദത്തിൽ നിന്നു എനിക്കു മനസ്സിലാകുന്നത്. ശരിക്കു മനസ്സിലാക്കാൻ ഈ ലേഖനത്തിലെ കുറിപ്പിനു കൊടുത്തിരിക്കുന്ന നമ്പറിങ്ങ് ശ്രദ്ധിക്കുക. മലയാള അക്ഷരങ്ങളുമായി സാമ്യം പുലർത്തുന്നുവെന്നതു പ്രശ്നമാണെങ്കിൽ ഇപ്പോൾ ഉപയോഗിക്കുന്ന ക,ഖ,ഗ... എന്നതു മലയാള അക്ഷരം തന്നെയല്ലേ? --Shiju Alex|ഷിജു അലക്സ് 04:36, 18 ഓഗസ്റ്റ്‌ 2008 (UTC)

നല്ല ആശയം ഷിജു. അക്കങ്ങൾക്കായി ഇൻബിൽറ്റ് ടൂളിൽ കീയുണ്ടോ? --Vssun 19:27, 18 ഓഗസ്റ്റ്‌ 2008 (UTC)

നിലവിൽ അതില്ല. ജാവാസ്ക്രിപ്റ്റിന്റെ എന്തോ പ്രശ്നം കാരണം ഇൻബിൽറ്റ് റ്റൂൾ നിർമ്മിക്കുന്ന സമയത്തു അതിനു സാധിച്ചിരുന്നില്ല. പെരിങ്ങൻസ് അതിനു പല വഴികളും നോക്കിയതാണു. മലയാളം അക്കം ഡിഫാൾട്ടായി ഇട്ടാൽ അറബിക്ക് അക്കം ടൈപ്പാൻ ടൂൾ ഓഫ് ചെയ്യെണ്ടി വരും എന്ന നിലയായിരുന്നു. അതിനാൽ അറബിക്ക് ഡിഫാൾട്ടാക്കി മലയാളം അക്കം ഒഴിവാക്കുകയായിരുന്നു എന്നു ഓർക്കുന്നു. \1 \2 എന്ന പരിപാടിയും നടക്കില്ല. \ എന്ന ക്യാരക്ടർ ജാവാസ്ക്രിപ്റ്റിന്റെ എന്തോ കണ്ടോൾ ക്യാരക്ടർ ആയതാണു പ്രശ്നം എന്നാണു പെരിങ്ങ്ൻസ് പറഞ്ഞത്. എങ്കിലും ഒന്നു കൂടി ശ്രമിച്ച് അതു ഇൻബിൽറ്റ് റ്റൂളിൾ ചേർക്കാമോ എന്നു നോക്കട്ടെ. അതു വരെ മീഡിയവിക്കി:Edittools ലെ മലയാളം എന്ന വിഭാഗത്തിൽ മലയാള അക്കങ്ങൾ ചേർക്കാനുള്ള സൗകര്യം ചെയ്യണം. ഞാനതു സാദിക്കിനോടു സൂചിപ്പിച്ചിരുന്നു.--Shiju Alex|ഷിജു അലക്സ് 19:36, 18 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബീഡ്&oldid=675109" എന്ന താളിൽനിന്ന് ശേഖരിച്ചത്