സംവാദം:ക്രാന്തിവൃത്തം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രാന്തിവൃത്തവും അയനസ്വഭാവവും രണ്ടു കാരണങ്ങളാലല്ലേ സംഭവിക്കുന്നതു്?

1. ഭൂമി സൂര്യനുചുറ്റും (ഏകദേശം) 365.25 ദിവസംകൊണ്ട് ചുറ്റുന്നു. ഇതുമൂലം, നക്ഷത്രപശ്ചാത്തലവുമായി ഒത്തുനോക്കുമ്പോൾ സൂര്യൻ ഓരോ വർഷവും ഒരു വട്ടം വെച്ച് പിന്നിലോട്ടു് (കിഴക്കോട്ട്) പോകുന്നതായി തോന്നുന്നു. പടിഞ്ഞാറുനിന്നും കിഴക്കോട്ട് നെടുകെ അനുഭവപ്പെടുന്ന ഈ പ്രതിഭാസമാണു് ഇതു ക്രാന്തിവൃത്തം.

2. എന്നാൽ ഭൂമിയുടെ ഭ്രമണാക്ഷം (അച്ചുതണ്ട്) സൂര്യനുചുറ്റുമുള്ള അതിന്റെ പ്രദക്ഷിണതലവുമായി 23.5 ഡിഗ്രി ചെരിഞ്ഞിരിക്കുന്നു. അതിനാൽ അയനസ്വഭാവം അനുഭവപ്പെടുന്നു. ഇതുമൂലം, മൊത്തം ക്രാന്തിവൃത്തത്തിനു് നക്ഷത്രപശ്ചാത്തലവുമായി ഒത്തുനോക്കുമ്പോൾ തെക്കുവടക്കായി വർഷംതോറും അനുഭവപ്പെടുന്ന ഊഞ്ഞാലാട്ടമാണു് അയനസ്വഭാവം.

ഇങ്ങനെയല്ലേ ശരി. ഇതു് ഈ ലേഖനത്തിൽ വ്യക്തമാക്കേണ്ടതല്ലേ?

ഇതിനെക്കുറിച്ച് വിദഗ്ദാഭിപ്രായങ്ങൾ അറിയിക്കുവാനും അതിനനുസരിച്ച് ലേഖനം മെച്ചപ്പെടുത്തുവാനും അഭ്യർത്ഥിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:36, 3 മേയ് 2013 (UTC)[മറുപടി]

ക്രാന്തിവൃത്തത്തിന് മാറ്റം വരുന്നില്ലല്ലോ. സൂര്യനാണ് തെക്കുവടക്ക് നീങ്ങുന്നതായി അനുഭവപ്പെടുന്നത്. ക്രാന്തിവൃത്തം സ്ഥിരം തന്നെയാണ്. നക്ഷത്രപശ്ചാത്തലത്തിൽ സൂര്യൻ നീങ്ങുന്ന രേഖയാണ് ക്രാന്തിവൃത്തം. ഈ രേഖ ഖഗോള മധ്യരേഖയുമായി ചരിഞ്ഞിരിക്കുന്നതിനാൽ സൂര്യൻ തെക്കുവടക്ക് നീങ്ങുന്നതായിക്കാണുന്ന പ്രതിഭാസമാണ് അയനം. -- റസിമാൻ ടി വി 08:02, 3 മേയ് 2013 (UTC)[മറുപടി]

ക്രാന്തിവൃത്തത്തിനു് ഏതുമായി (wrt celestial sphere/point at equator/point at higher latitudes) താരതമ്യം ചെയ്യുമ്പോൾ എന്തുതരം മാറ്റമാണു് (translinear(precession)/angular/ oscillatory) വിവിധ ബിന്ദുക്കളിൽനിന്നുനോക്കുന്ന നിരീക്ഷകർക്കു് അനുഭവപ്പെടുക എന്നതാണു വ്യക്തമാക്കേണ്ടതു്. ലേഖനത്തിൽ ഇതു് സചിത്രസഹിതം വിശദമാക്കണം എന്നു കരുതുന്നു. (മറ്റൊരു രീതിയിൽ പറഞ്ഞാൽ, സൂര്യന്റെ 'ചാഞ്ചാട്ടം' പോലെത്തന്നെ, നക്ഷത്രങ്ങളും ഗ്രഹങ്ങളും ചന്ദ്രനും പ്രതിവാർഷികമായി ചാഞ്ചാടുന്നുണ്ടോ എന്നു ലളിതമായി വിശദമാക്കണം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 09:11, 3 മേയ് 2013 (UTC)[മറുപടി]

ക്രാന്തിവൃത്തം സ്റ്റാറ്റിക്കാണ്, അതിന് മാറ്റമൊന്നും വരുന്നില്ല. ക്രാന്തിവൃത്തത്തിലിരിക്കുന്നതുകൊണ്ട് സൂര്യനാണ് സ്ഥാനചലനമുണ്ടാകുന്നത്, ഇതുപോലെ മറ്റ് ഗ്രഹങ്ങൾക്കുമുണ്ടാകുന്നുണ്ട്. ആനിമേഷൻ വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ -- റസിമാൻ ടി വി 10:07, 3 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ക്രാന്തിവൃത്തം&oldid=4025073" എന്ന താളിൽനിന്ന് ശേഖരിച്ചത്