ശതമുഖരാമായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഴുത്തച്ഛൻ എഴുതിയതെന്നു വിശ്വസിക്കുന്ന ഒരു കൃതിയാണ് ശതമുഖരാമായണം. സീതാവിജയം/ശതമുഖരാവണവധം എന്നും പേരുള്ള ഈ കൃതി കിളിപ്പാട്ട് രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ഒന്നാണ്. വി. നാഗം അയ്യയുടെ(ട്രാവൻകൂർ (നാട്ടുരാജ്യം)) ട്രാവൻകൂർ മാനുവൽ എന്ന കൃതിയിൽ പരാമർശിക്കുന്നത് പ്രകാരം എഴുത്തച്ഛൻ എഴുതിയ രാമായണ കൃതികളിൽ ഒന്നാണിത്.[1] പക്ഷേ "ഇത് എഴുത്തച്ഛനല്ല എഴുതിയതെന്നത് ഏകദേശം തെളിയിക്കപ്പെട്ടിട്ടുണ്ട്" എന്ന് ഇന്ത്യൻ സാഹിത്യത്തിന്റെ സർവ്വവിജ്ഞാന കോശം എന്ന കൃതിയിൽ അവകാശപ്പെടുന്നു. [2]

പഠനം[തിരുത്തുക]

ഈ കൃതിയെ നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നു. കൃതിയിൽ സീതാവിജയം എന്നു തന്നെയാണ് പേരു കല്പിച്ചിട്ടുള്ളത്. ഈ പേര് കൃതിയിൽ തുടക്കത്തിലും അവസാനവരികളിലും പ്രയോഗിച്ചിട്ടുണ്ട്. ഈ കൃതിയുടെ മൂലകഥ സ്കന്ദ പുരാണത്തിലെ വാസിഷ്ഠോത്തരരാമായണ ഭാഗത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്. അതിൽ വസിഷ്ട മഹർഷി ഈ കഥ ശതാനന്ദനെ പറഞ്ഞു കേൾപ്പിക്കുന്നതായി വിവരിക്കുന്നത് ഏഴു് അധ്യായങ്ങളിലായാണ്.

ഐതിഹ്യപ്രകാരം ഇതിന്റെ കർത്താവ് എഴുത്തച്ഛനാണെന്ന് പറയപ്പെടുന്നു. ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ അടിസ്ഥാനത്തിൽ ഇതിന്റെ കാലം എട്ടാം ശതകത്തിലേതാണെന്ന് അനുമാനിക്കപ്പെടുന്നു. കൃതിയിലെ മൂന്നാം പാദത്തിലെ പദഘടനാ പാടവത്തെ എഴുത്തച്ഛന്റേതിനോടു കിടപിടിക്കത്തക്കതാണെന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു.[3]

കഥാസാരം[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശതമുഖരാമായണം എന്ന താളിലുണ്ട്.

രാമായണം എന്നു പേരെങ്കിലും, വാല്മീകി എഴുതിയ രാമായണ കഥയല്ല ഇതിൽ പ്രതിപാദിക്കുന്നത്. രാവണനെ വധിച്ചു രാമൻ അയോധ്യയിൽ തിരിച്ചു വന്നതിനു ശേഷം ശതാനനൻ എന്ന അസുരനെപ്പറ്റി അശരീരിവാക്യം ഉണ്ടാകുകയും തുടർന്ന് അഗസ്ത്യമുനിയുടെ നിർദ്ദേശപ്രകാരം, ശതാനനനെ നിഗ്രഹിക്കുന്ന കഥയാണ് ഇതിൽ. കാശ്യപമുനിക്ക് ദനു എന്ന പത്നിയിലുണ്ടായ സന്താനമാണ് ശതാനനൻ.


അവലംബം[തിരുത്തുക]

  1. വി, നാഗം അയ്യ (1906). The Travancore State Manual, Volume 2 (in ഇംഗ്ലീഷ്). Travancore government Press. Retrieved 2013-04-19. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  2. അമരേഷ് ദത്ത, ed. (1987). Encyclopaedia of Indian Literature: A-Devo (Volume 1) (in ഇംഗ്ലീഷ്). Sahitya Akademi. p. 51. ISBN 8126018038. Retrieved 2013-04-19. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  3. ഉള്ളൂർ എസ്, പരമേശ്വരയ്യർ (1950). "തുഞ്ചത്തെഴുത്തച്ഛൻ". കേരളസാഹിത്യചരിത്രം (വാ. 2). pp. 549–550. Retrieved 2019-09-30. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
"https://ml.wikipedia.org/w/index.php?title=ശതമുഖരാമായണം&oldid=3224137" എന്ന താളിൽനിന്ന് ശേഖരിച്ചത്