രതീഷ് രഘുനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രതീഷ് രഘുനന്ദൻ
Film Director from Malayalam Film Industry
രതീഷ് രഘുനന്ദൻ
ജനനം
രതീഷ് രഘുനന്ദൻ

ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം2022 - ഇതുവരെ
അറിയപ്പെടുന്നത്ഉടൽ, തങ്കമണി
അറിയപ്പെടുന്ന കൃതി
തങ്കമണി

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രതീഷ് രഘുനന്ദൻ. 2022 -ൽ പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായി മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ രതീഷ്, പിന്നീട് 2024-ൽ പുറത്തിറങ്ങിയ തങ്കമണി എന്നീ ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്[1][2].

ജീവിത രേഖ[തിരുത്തുക]

പഠനത്തിന് ശേഷം അമൃത ടി.വി.യിൽ സിറ്റിസൺ ജേർണലിസ്റ്റ് എന്ന പരിപാടിയിലൂടെയാണ് കലാരംഗത്തേക്ക് എത്തുന്നത്. പിന്നീട് മീഡിയാവൺ, റിപ്പോർട്ടർ ടി വി എന്നിവിടങ്ങളിലും ദുബായ് കേന്ദ്രീകരിച്ച് റേഡിയോ ഏഷ്യയിൽ റേഡിയോ ജോക്കിയായും പ്രവർത്തിച്ച ശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.[3]

ചലച്ചിത്ര രംഗത്തേക്ക്[തിരുത്തുക]

നിരവധി ചലച്ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള രതീഷ്, ഉടൽ, തങ്കമണി എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.[4].

Director Ratheesh Raghunandan and Actor Dileep

ഉടൽ[തിരുത്തുക]

മലയാളത്തിലെ ത്രില്ലർ സിനിമകളിൽ വളരെ വ്യത്യസ്‌തമായ ശൈലിയിൽ അവതരിപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഉടൽ[5]. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്‌ണ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.[6]

Ratheesh Raghunandan in Thankamani flim shooting location

തങ്കമണി[തിരുത്തുക]

1986-ൽ രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് തിരക്കഥയും സംഭാഷണവും എഴുതി, സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് 'തങ്കമണി: ദി ബ്ലീഡിംഗ് വില്ലേജ്'[7]. ദിലീപ്, നീത പിള്ള, മനോജ് കെ ജയൻ, സിദ്ധീഖ്, എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു[8].

Director Ratheesh Raghunandan and Actor Azeez Nedumangadu

ഇതും കാണുക[തിരുത്തുക]

മൂവീ ഡാറ്റ ബേസ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രതീഷ്_രഘുനന്ദൻ&oldid=4082535" എന്ന താളിൽനിന്ന് ശേഖരിച്ചത്