മെഹമൂദ് അലി ഷാ
മെഹമൂദ് അലി ഷാ | |
---|---|
ജനനം | 1920 |
മരണം | 2014 മാർച്ച് 11 |
അന്ത്യ വിശ്രമം | മാൽടെങ്ങ് ശ്മശാനം, ശ്രീ നഗർ, ജമ്മു-കാഷ്മീർ |
തൊഴിൽ | വിദ്യാഭ്യാസ വിദഗ്ദ സാമൂഹ്യ പ്രവർത്തക രാഷ്ട്രീയക്കാരി |
അറിയപ്പെടുന്നത് | സ്ത്രീജന വിദ്യാഭ്യാസം |
മാതാപിതാക്ക(ൾ) | സെയ്ദ് അഹമ്മദ് അലി ഷാ ദുൽഹൻ ബീഗം |
പുരസ്കാരങ്ങൾ | പത്മശ്രീ നീറ്റാണ്ടിലെ മികച്ച വിദ്യാർഥിനി |
'മിസ് മെഹ്മൂദ എന്നറിയപ്പെട്ടിരുന്നമെഹമൂദ അഹമ്മദ് അലി ഷാ, വിദ്യാഭ്യാസ വിദഗ്ദ്ധയും സാമൂഹ്യ പ്രവർത്ത്കയും ശ്രീനഗറിലെ സർക്കാർ വനിത കോളേജിന്റെ പ്രിസിപ്പളുമായിരുന്നു.[1]
അവർ ഇന്ദിര ഗാന്ധിയുടെ സുഹൃത്തും സഹകാരിയുമായിരുന്നു. കാഷ്മീരിലെ സ്ത്രീകൾ ക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റിയും സാമൂഹ്യ ഉന്നമനത്തെ പറ്റിയും അവബോധം സൃഷ്ടിക്കാൻ വേണ്ടി പ്രവർത്തിച്ചിരുന്നു. [2] 2006ൽ അവർ ഭാരത വിദ്യാഭ്യാസ രംഗത്തിനു നൽകിയ സംഭാവനകൾക്ക് പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി..[3]
ജീവചരിത്രം[തിരുത്തുക]
ബ്രിട്ടീഷ് ഇന്ത്യയിലെ കാഷ്മീരിൽ ഫോറസ്റ്റ് റേഞ്ച് ആപ്പീസറായിരുന്ന സയിദ് അഹമ്മദ് അലി ഷായുടേയും ദുൽഹൻ ബീഗത്തിൻടേയും മകളായിരുന്നു. മല്ലിൻസൻ ഗേൾസ് സ്കൂൾ എന്ന് ഇന്ന് അറിയപ്പെടുന്ന മിഷനറി സ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. അവിടെ നിന്ന് പത്താം തരം ആദ്യമായി ജയിച്ച പെൺകുട്ടി അവരായിരുന്നു..[4] അവർ ഒറ്റ മകളും അവർക്ക് പിന്നീട് ഉയർന്ന ഉദ്യോഗസ്ഥരായ മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു.[5]അവർ ലാഹോറിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബി.എ.യും ബി.എഡുംPolitical Scienceൽ എം.എ.യും നേടി. അവരാണ് പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആദ്യ വനിത. [4]അവർ യു.കെ.യിലെ ലീഡ്സിൽ നിന്നും ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. [4]
അവലംബം[തിരുത്തുക]
- ↑ Nyla Ali Khan, Gopalkrishan Gandh (2014). The Life of a Kashmiri Woman: Dialectic of Resistance and Accommodation. Palgrave Macmillan. pp. 36 of 160. ISBN 9781137463296.
- ↑ "PDP condoles death of Ms Mehmooda Ahmad Ali Shah". Scoop News. 11 March 2014. Retrieved December 10, 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.
- ↑ 4.0 4.1 4.2 "Mehmooda Ahmed Ali Shah - Obituary". Kashmir Life. 24 March 2014. Retrieved December 11, 2015.
- ↑ "Mehmooda Shah passes away". Greater Kashmir. 12 March 2014. Archived from the original on 2015-12-22. Retrieved December 11, 2015.