കടലാട്ടുവാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ തൈക്കടപ്പുറം ഭാഗങ്ങളിൽ തുലാമാസത്തിലെ കറുത്തവാവ് ദിവസത്തിൽ നടത്തുന്ന ചെറിയൊരാഘോഷമാണ് കടലാട്ടുവാവ്. അന്നേ ദിവസം പിതൃക്കൾക്കു മോക്ഷപ്രാപ്തിക്കായി ബലിതർപ്പണം നടത്തുന്നു. തർപ്പണത്തിനു ശേഷം അവ കടലിൽ ഒഴുക്കും. അതു കഴിഞ്ഞാൽ കടലിൽ തന്നെ മുങ്ങിക്കുളിക്കുന്ന പതിവും ഉണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ കടലിൽ കുളിക്കുന്നതിനായി ഇവിടെ വരാറുണ്ട്. ഓണവുമായി ബന്ധപ്പെട്ടാണ് ഈ ആചാരം നടക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കടലാട്ടുവാവ്&oldid=1902879" എന്ന താളിൽനിന്ന് ശേഖരിച്ചത്