എം.വി. നികേഷ് കുമാർ
കേരളത്തിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനും,ഇന്ത്യാവിഷൻ ചാനലിന്റെ മുൻ സി.ഇ.ഒ.യും ആണ് എം.വി. നികേഷ് കുമാർ. മാധ്യമപ്രവർത്തന രംഗത്തെ മികവിന് ഇന്ത്യൻ എക്സ്പ്രസ്സ് പത്രം നൽകുന്ന രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1][2] മലയാള മാദ്ധ്യമ വാർത്താ രംഗത്തിന് പുതിയ മാനങ്ങൾ നൽകിയ വ്യക്തിയാണ് നികേഷ് എന്ന് പറയാം
ജീവിതരേഖ[തിരുത്തുക]
സി.എം.പി. നേതാവായ എം.വി. രാഘവന്റെ മകനാണ് നികേഷ് കുമാർ. വിദ്യാഭ്യാസത്തിനു ശേഷം ഏഷ്യാനെറ്റിൽ റിപ്പോർട്ടറായി ജോലി ചെയ്തു, ഇന്ത്യവിഷൻ ചാനൽ ആരംഭിച്ചപ്പോൾ അതിന്റെ സി.ഇ.ഒ ആയി നികേഷ്; അതിൽ നിന്നും പുറത്തു വന്ന് റിപ്പോർട്ടർ എന്ന ചാനലിന്റെ നേതൃത്വം വഹിക്കുന്നു. മലയാള ദൃശ്യ മാദ്ധ്യമ രംഗത്തു തന്നെ പ്രവർത്തിക്കുന്ന റാണി ആണ് ഭാര്യ.[അവലംബം ആവശ്യമാണ്][3]
പുരസ്കാരങ്ങൾ[തിരുത്തുക]
- ശിഫാ അൽ ജസീറ മാധ്യമ പുരസ്കാരം-2014.[4]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-09. Retrieved 2008-05-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-03. Retrieved 2008-05-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-06. Retrieved 2011-01-14.
- ↑ http://www.indiansinkuwait.com/ShowArticle.aspx?ID=31769&SECTION=0