എം.എസ്. മണി (പത്രപ്രവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു പത്രപ്രവർത്തകനാണ് എം.എസ്. മണി. നിലവിൽ കലാകൗമുദി വാരികയുടെ പത്രാധിപരാണ്.[1]

ജീവിതരേഖ[തിരുത്തുക]

1941-ൽ കെ.സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനായി കൊല്ലത്താണ് എം.എസ്. മണി ജനിക്കുന്നത്. 1961-ൽ കേരളകൗമുദിയിൽ സ്റ്റാഫ് റിപ്പോർട്ടറായി പ്രവർത്തനമാരംഭിച്ചു. ദൽഹിയിൽ പത്രത്തിന്റെ പാർലമെന്റ് കറസ്പോണ്ടന്റ് ആയി പ്രവർത്തിച്ചുവന്നു. 1965-ൽ പത്രത്തിന്റെ എഡിറ്റോറിയൽ ചുമതല പിതാവായ കെ. സുകുമാരനൊപ്പം ഏറ്റെടുത്തു. കസ്തൂരി ഭായ് ആണ് ഭാര്യ.[1]

കലാകൗമുദി[തിരുത്തുക]

1975-ൽ എം.എസ്. മണി കലാകൗമുദി പ്രസിദ്ധീകരണങ്ങൾക്ക് തുടക്കമിട്ടു. മുംബൈയിൽ നിന്ന് കലാകൗമുദി ദിനപത്രം പ്രസിദ്ധീകരിച്ചു തുടങ്ങി.[1]

ബഹുമതികൾ[തിരുത്തുക]

  • 2018ലെ സ്വദേശാഭിമാനി -കേസരി പുരസ്‌കാരം[1]
  • അംബേദ്കർ പുരസ്കാരം[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "PRD Live - 2018ലെ സ്വദേശാഭിമാനി -കേസരി പുരസ്‌കാരം എം.എസ് മണിക്ക്" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-12-20. Retrieved 2020-12-20.