കാല്പനിക യുഗത്തിലെ ഒരു ഇംഗ്ലീഷ് കവിയാണ് ജോൺ കീറ്റ്സ്. കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതും അദ്ദേഹമാണ്. കീറ്റ്സിന്റെ രചനകളെല്ലാം 1817-നും 1820-നും ഇടയ്ക്കുള്ള മൂന്നു വർഷക്കാലത്തിനിടെ വെളിച്ചം കണ്ടവയാണ്. ആദ്യ കവിതകളുടെ പ്രസിദ്ധീകരണത്തിനു വെറും നാലു വർഷത്തിനു ശേഷം, 25-ആമത്തെ വയസ്സിൽ അന്തരിച്ച കീറ്റ്സ്, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്നു. ജീവിതകാലത്ത് ഏറെ അനുഭാവപൂർവമല്ല സാഹിത്യലോകം കീറ്റ്സിനെ സ്വീകരിച്ചത്; എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ പ്രശസ്തി വളരുകയും, അൽഫ്രെഡ് ലോഡ് ടെന്നിസൻ, വിൽഫ്രഡ് അവൻ എന്നിവരടക്കമുള്ള പിൽക്കാലകവികളെ അദ്ദേഹം നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കവിതകളും കത്തുകളും അസാമാന്യമായ ജനസമ്മതിയുള്ളവയും ഏറെ ആസ്വദിക്കപ്പെടുന്നവയും ആയി ഇന്നും തുടരുന്നു.
{{DIV-header
|Title= ചരിത്രത്തിൽ ഇന്ന്
|image = PL Wiki Kalendarium ikona.svg
|2= {{History/{{CURRENTMONTHNAME}} {{#expr:{{LOCALDAY}}}}}}
|3=
|id = mp-itn
}}
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
ശുദ്ധജലത്തിൽ വളരുന്നതും മനോഹരമായ പൂക്കൾ ഉണ്ടാവുന്നതുമായ ഒരു ചെടിയാണ് ആമ്പൽ. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. ബംഗ്ലാദേശിന്റെ ദേശീയപുഷ്പവുമാണ് ആമ്പൽ.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 85,648 ലേഖനങ്ങളുണ്ട്. മറ്റു വിവിധ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.