കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽപരപ്പ ബ്ലോക്കിൽചിറ്റാരിക്കൽ, പാലാവയൽ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 62.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്.[1] ഈസ്റ്റ് എളേരി, കാസർഗോഡ് ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തായി കൂർഗ് (കർണാടക ) വനപ്രദേശത്തിന് അരികു ചേർന്നുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്.മധ്യ തിരുവിതാംകൂറിലെ സുറിയാനി നസ്രാണി കളുടെ ഒരു പ്രമുഖ കാര്‍ഷിക കേന്ദ്രം കൂടിയാണ് ഈ പ്രദേശം.