ആംഗ്ലോ-ഖാസി യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1829 മുതൽ 1833 വരെ ഖാസി ജനതയും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിൽ നടന്ന സ്വാതന്ത്ര്യ സമരമാണ് ആംഗ്ലോ-ഖാസി യുദ്ധം.[1] ഖാസി മലനിരകളിലെ റോഡ് നിർമ്മാണം നിർത്തി വയ്ക്കണമെന്ന ആവശ്യം ബ്രിട്ടീഷുകാർ നിരസിച്ചതാണ് കലാപത്തിലേക്ക് നയിച്ചത്. ഒരു ബ്രിട്ടീഷ് സൈനിക ക്യാമ്പിനു നേർക്ക് തിരത് സിംഗിന്റെ നേതൃത്വത്തിൽ ഖാസികളുടെ ആക്രമണമുണ്ടായി. യുദ്ധത്തിൽ ഖാസി ജനത ദയനീയമായി പരാജയപ്പെട്ടു. ഇത് ഖാസി കുന്നുകളിൽ ബ്രിട്ടീഷ് ആധിപത്യത്തിനു തുടക്കം കുറിച്ചു.[2]

അവലംബം[തിരുത്തുക]

  1. David R. Syiemlieh, Echoes Of The 1857 Uprising In North-Eastern India Archived 2009-06-19 at the Wayback Machine.
  2. Heritage of Meghalaya

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആംഗ്ലോ-ഖാസി_യുദ്ധം&oldid=3624102" എന്ന താളിൽനിന്ന് ശേഖരിച്ചത്