മണ്ണിന്റെ ഫലഭൂയിഷ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Soil fertility എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണ്ണിന്റെ ഫലഭൂയിഷ്ടി എന്നത് കാർഷികാവശ്യങ്ങൾക്കുള്ള സസ്യവളർച്ച നിലനിർത്താനുള്ള മണ്ണിന്റെ കഴിവാണ്. അതായത്, സസ്യത്തിന് വാസസ്ഥലം നൽകുകയും നിലനിൽക്കുന്നതും സ്ഥിരമായതുമായ ഉയർന്ന ഗുണനിലവാരമുള്ള വിളവ് തരാനുള്ള കഴിവ്. [1] ഫലഭൂയിഷ്ടമായ ഒരു മണ്ണിന് താഴെതന്നിരിക്കുന്ന ഗുണഗണങ്ങൾ ഉണ്ട്: [2]

  • സസ്യത്തിന്റെ വളർച്ചയ്ക്കും പ്രത്യുൽപ്പാദനത്തിനും ആവശ്യമായ അളവുകളിലും അനുപാതത്തിലും അത്യാവശ്യ സസ്യ പോഷകങ്ങളും ജലവും വിതരണം ചെയ്യാനുള്ള കഴിവ്
  • സസ്യത്തിന്റെ വളർച്ചയെ കുറയ്ക്കുന്ന വിഷവസ്തുക്കളുടെ അഭാവം

താഴെപ്പറയുന്ന കാര്യങ്ങളാണ് ഭൂരിഭാഗം സാഹചര്യങ്ങളിലും മണ്ണിന്റെ ഫലഭൂയിഷ്ടിയെ സഹായിക്കുന്നത്:

  • വേരുകളുടെ മതിയായ വളർച്ചയ്ക്കും ജലം സൂക്ഷിച്ചു വെയ്ക്കാനും ആവശ്യമായ മണ്ണിന്റെ ആഴം
  • വേരിന്റെ നല്ല വളർച്ചയ്ക്ക് ആവശ്യത്തിന് വായുകടത്തി വിടുന്നതും ആന്തരികമായുള്ള മെച്ചപ്പെട്ട ജലനിർഗ്ഗമനസംവിധാനവും

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bodenfruchtbarkeit, Retrieved on 2015-11-09.
  2. "Soil Fertility". www.fao.org. Archived from the original on 2017-11-24. Retrieved 18 June 2016.
"https://ml.wikipedia.org/w/index.php?title=മണ്ണിന്റെ_ഫലഭൂയിഷ്ടി&oldid=3640051" എന്ന താളിൽനിന്ന് ശേഖരിച്ചത്