Jump to content

സി. മോയിൻ കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
C. Moyinkutty
Member of Kerala Legislative Assembly
ഓഫീസിൽ
2011–2016
മണ്ഡലംThiruvambadi
വ്യക്തിഗത വിവരങ്ങൾ
ജനനം5 August 1943
Thamarassery
മരണം9 നവംബർ 2020(2020-11-09) (പ്രായം 77)[1]
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian Union Muslim League
പങ്കാളിKhadeeja

കേരളത്തിലെ പൊതുപ്രവർത്തകനും മുസ്ലീം ലീഗ് നേതാവുമാണ് സി. മോയിൻ കുട്ടി.

ജീവിത രേഖ[തിരുത്തുക]

അഹമ്മദ് കുട്ടി ഹാജിയുടെയും കുഞ്ഞി ഉമ്മാച്ചയുടെയും മകനായി 1943 ജനുവരി 1 ന് താമരശ്ശേരിയിൽ ജനിച്ചു. പ്രീ യൂണിവേഴ്‌സിറ്റി ബിരുദം നേടി. കർഷകനായിരുന്നു.[2] 1996 ൽ കൊടുവള്ളിയിൽ നിന്ന് നിയമസഭാ അംഗമായി ജയിച്ചു. 2001-2006, 2011-16 കാലത്തും തിരുവമ്പാടി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഭാര്യ ഖദീജ. മൂന്ന് മക്കൾ. 2020 നവംബർ 9 ന് മരണമടഞ്ഞു.[3] മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ പദവികളും വഹിച്ചിരുന്നു. കെഎസ്ആർടിസി ഉപദേശകസമിതിയംഗം, കെഎസ്ആർഡിബി, വഖഫ് ബോർഡ് എന്നിവിടങ്ങളിൽ അംഗമായിരുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 തിരുവമ്പാടി നിയമസഭാമണ്ഡലം സി. മോയിൻ കുട്ടി മുസ്ലീം ലീഗ്, യു.ഡി.എഫ്. ജോർജ് എം. തോമസ് സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "Former MLA C Moyinkutty dies at 77". Mathrubhumi. Retrieved 9 November 2020.
  2. portal, niyamasabha. "Shri.C. MOYIN KUTTY". niyamasabha.org. niyamasabha. Retrieved 9 നവംബർ 2020.
  3. ഡെസ്ക്, വെബ്. "മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിൻകുട്ടി അന്തരിച്ചു". madhyamam.com. madhyamam. Retrieved 9 നവംബർ 2020.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-12.
  5. http://keralaassembly.org/
"https://ml.wikipedia.org/w/index.php?title=സി._മോയിൻ_കുട്ടി&oldid=4071612" എന്ന താളിൽനിന്ന് ശേഖരിച്ചത്