Jump to content

സിയേറ നെവാദ ദേശീയോദ്യാനം (വെനിസ്വേല)

Coordinates: 8°34′N 70°42′W / 8.567°N 70.700°W / 8.567; -70.700
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sierra Nevada National Park
Victoria Lagoon
Map showing the location of Sierra Nevada National Park
Map showing the location of Sierra Nevada National Park
Location in Venezuela
LocationVenezuela
Nearest cityMérida
Coordinates8°34′N 70°42′W / 8.567°N 70.700°W / 8.567; -70.700
Area276,446 ha
Established2 May 1952
Governing bodyInstituto Nacional de Parques(INPARQUES)
National Park Institute

സിയേറാ നെവാദ ദേശീയോദ്യാനം (PNSN) വെനിസ്വേലയുടെ പടിഞ്ഞാറ് ഭാഗത്ത് മെറിഡ, ബരിനാസ് സംസ്ഥാനങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വെനിസ്വേലയിലെ ഒരു പ്രധാന ദേശീയോദ്യാനമാണ്. 1952 മേയ് 2 ന് പ്രസിഡൻറ് ജർമൻ സുവാരസ് ഫ്ലാമറിക്കിൻറെ ഉത്തരവു പ്രകാരം, ആൻറീസിലെ സിയേറ നെവാദ ഡി മെറിഡയെ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ മുൻനിറുത്തിയാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. 15 വർഷങ്ങൾക്കുമുമ്പ് രൂപീകരിക്കപ്പെട്ട ആദ്യ ദേശീയോദ്യാനമായ ഹെൻ‍റി പിറ്റിയർ ദേശീയോദ്യാനത്തിനു ശേഷം, പ്രസിഡൻറിൻറെ ഉത്തരവു പ്രകാരം രൂപീകരിക്കപ്പെട്ട വെനിസ്വേലയിലെ രണ്ടാമത്തേതാണ് സിയേറ നെവാദ ദേശീയോദ്യാനം.

വെനിസ്വേലയിലെ ഏറ്റവും ഉയരം കൂടിയ ജൈവ പരിസ്ഥിതി സംരക്ഷണ കേന്ദ്രമെന്ന നിലയിൽ സിയേറ നെവാദ വളരെ പ്രാധാന്യമുള്ളതാണ്. വെനിസ്വേലയിലെ 4,978 മീറ്റർ ഉയരമുള്ളതും ഏറ്റവും ഉയർന്ന പർവ്വതനിരയുമായ പിക്കോ ബൊളിവർ ഉൾപ്പെടെ, വെനിസ്വേലൻ ആൻഡീസിന്റെ ഏറ്റവും ഉയരങ്ങളിലാണ് ഈ മേഖലയിലെ പർവ്വതനിരകളെല്ലാം സ്ഥിതിചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]