സംവാദം:സൂഫിയ മഅദനി
വിക്കിപീഡിയയുടെ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ എന്ന നയത്തിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ പാലിക്കുന്നവയായിരിക്കണം ഈ ലേഖനത്തിലെ കാര്യങ്ങൾ. ജീവിച്ചിരിക്കുന്ന വ്യക്തിയെകുറിച്ച് തെളിവില്ലാത്തതോ സംശയാസ്പദമായ സ്രോതസ്സുകളിൽ നിന്നുള്ളതോ ആയ തർക്കപരമായ കാര്യങ്ങൾ, പ്രതേകിച്ച് വ്യക്തിക്ക് അപകീർത്തിയുണ്ടാക്കുന്നവ, പെട്ടെന്ന് തന്നെ നീക്കം ചെയ്യേണ്ടതാണ്. അങ്ങനെയുള്ള കാര്യങ്ങൾ തുടർച്ചയായി ചേർക്കപ്പെടുകയാണെങ്കിൽ അല്ലെങ്കിൽ ഈ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ ഉത്കണ്ഠയുണ്ടാകുന്നുവെങ്കിൽ ദയവായി ആ കാര്യം കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ അറിയിക്കുക. ഈ ലേഖനത്തിൽ പറഞ്ഞ വിഷയങ്ങളുമായി താങ്കൾക്ക് ബന്ധമുണ്ടാകുയും അത്തരം കാര്യങ്ങളിൽ സഹായം ആവശ്യവുമാണെങ്കിൽ ദയവായി ഈ താൾ സന്ദർശിക്കുക. |
സൂഫിയയുടെ വെളിപ്പെടുത്തലുകൾ സ്ഥിരീകരിക്കപ്പെടാത്തതാണെന്ന് അവലംബത്തിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് തന്നെ വ്യക്തമാണ് (പോലീസ് വൃത്തങ്ങൾ ആണ് ഉറവിടം) അതുകൊണ്ട് അത് ലേഖനത്തിൽ നിന്നും നീക്കം ചെയ്യുന്നു. --Vssun 14:19, 20 ഡിസംബർ 2009 (UTC)
മദനി പറയുന്നത് ലേഖനത്തിൽ കിടക്കാം എന്നാണോ?Mallumon 15:57, 20 ഡിസംബർ 2009 (UTC)
- മദനി പറഞ്ഞതിന് വിശ്വാസ്യതക്കുറവില്ല. --Vssun 09:47, 21 ഡിസംബർ 2009 (UTC)
മദനിപറഞ്ഞതുകൊണ്ട് മാത്രം സൂഫിയ നിരപരാധിയാണെന്ന് കരുതാൻ കഴിയില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സൂഫിയയെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന പോലീസ് കോടതിമുമ്പാകെ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നാണ് വാർത്താമാധ്യമങ്ങൾ വഴി കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് അതുകൊണ്ട് തന്നെ മദനിയുടെതെന്നപേരിലുള്ള പരാമർശം ഈലേഖനത്തിൽനിന്നും ഒഴിവാക്കേണ്ടതാണ്. -അൻവർ-