സംവാദം:വിഗതകുമാരൻ
പ്രദർശനം തടസ്സപ്പെടാനുള്ള കാരണം[തിരുത്തുക]
" നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗം കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. " എന്നാണ് ലേഖനത്തിലുണ്ടായിരുന്നത്. അവലംബത്തിലെ ഉദ്ധരണി ഇങ്ങനെയാണ്:
“ | സവർണ മേധാവിത്വമുണ്ടായിരുന്ന കാലത്താണ് അവർണ ജാതിക്കാരിയെ ആദ്യ മലയാള സിനിമയായ 'വിഗതകുമാര'നിൽ അദ്ദേഹം നായികയാക്കിയത്. അതിന്റെ പേരിൽ തിരുവനന്തപുരം കാപ്പിറ്റോൾ തീയറ്ററിലെ വിഗതകുമാരന്റെ ആദ്യ പ്രദർശനം തന്നെ അലങ്കോലപ്പെട്ടു. | ” |
അവലംബത്തിനനുസരിച്ച് താളിൽ "സവർണമേധാവിത്വമുള്ള സമയത്ത് അവർണ സ്ത്രീ നായികയായി അഭിനയിക്കുന്നതു കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. " എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 06:37, 4 മാർച്ച് 2013 (UTC)
ചിത്രീകരണം നടന്ന സ്ഥലം[തിരുത്തുക]
"ചിത്രം പൂർണമായും കേരളത്തിലാണ് ചിത്രീകരിച്ചത്" എന്നായിരുന്നു താളിലുണ്ടായിരുന്നത്. സിലോണിൽ ചിത്രീകരണം നടത്തിയ കാര്യം അവലംബം ചേർക്കുകയും മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.--അജയ് ബാലചന്ദ്രൻ സംവാദം 06:59, 4 മാർച്ച് 2013 (UTC)