സംവാദം:വധശിക്ഷ വിവിധ രാജ്യങ്ങളിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

'വധശിക്ഷയുടെ ഉപയോഗം' എന്ന ഇപ്പോഴത്തെ തലക്കെട്ട് ആശയക്കുഴപ്പമുണ്ടാക്കുമെന്നു തോന്നുന്നു. 'വധശിക്ഷയുടെ സ്ഥിതിവിവരക്കണക്കുകൾ - വിവിധ രാജ്യങ്ങളിൽ' എന്നോ മറ്റോ മാറ്റുന്നതല്ലേ നല്ലത്? ---Johnchacks (സംവാദം) 08:03, 3 ജൂലൈ 2012 (UTC)[മറുപടി]

ചിന്തിക്കാവുന്നതാണ്. വധശിക്ഷ ഇപ്പോഴും ഉപയോഗിക്കുന്ന രാജ്യങ്ങൾ, നിർത്തലാക്കിയവ, ദീർഘകാലം നടപ്പിലാക്കാത്തവ, അസാധാരണ സാഹചര്യങ്ങളിൽ മാത്രം നടപ്പിലാക്കുന്നവ എന്ന് രാജ്യങ്ങളെ തരം തിരിക്കലും വധശിക്ഷയുടെ സ്ഥിതിവിവരക്കണക്കു നൽകലുമാണ് താളിന്റെ ഉദ്ദേശം.

"Use of capital punishment by country" എന്നാണ് ഇംഗ്ലീഷിൽ തത്തുല്യമായ താളിന്റെ പേര്. പേരിന് ആശയം വ്യക്തമാക്കാൻ സാധിക്കുന്നില്ലെങ്കിൽ "വധശിക്ഷയുടെ ഉപയോഗം - വിവിധ രാജ്യങ്ങളിൽ" എന്നാക്കിയാലോ? --അജയ് ബാലചന്ദ്രൻ 11:38, 3 ജൂലൈ 2012 (UTC)

ചുരുക്കി വധശിക്ഷ - വിവിധ രാജ്യങ്ങളിൽ എന്നോ മറ്റോ മതിയോ?--ഷാജി (സംവാദം) 15:33, 3 ജൂലൈ 2012 (UTC)[മറുപടി]

അങ്ങനെ ഒരു തലക്കെട്ട് ആയിരിക്കും നല്ലതെന്ന് തൊന്നുന്നു. ഇപ്പൊഴത്തെത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.--ഷിജു അലക്സ് (സംവാദം) 16:00, 3 ജൂലൈ 2012 (UTC)[മറുപടി]

വധശിക്ഷയുടെ പ്രയോഗവും അംഗീകാരവും എന്നു പോരേ? വിശ്വപ്രഭ ViswaPrabha Talk 16:20, 3 ജൂലൈ 2012 (UTC)[മറുപടി]

വധശിക്ഷ വിവിധ രാജ്യങ്ങളിൽ എന്ന തലക്കെട്ടിനോടു യോജിക്കുന്നു. --Anoop | അനൂപ് (സംവാദം) 18:55, 3 ജൂലൈ 2012 (UTC)[മറുപടി]

"വധശിക്ഷ വിവിധ രാജ്യങ്ങളിൽ " എന്ന് തലക്കെട്ട് മാറ്റി --അജയ് ബാലചന്ദ്രൻ 09:32, 4 ജൂലൈ 2012 (UTC)

നിർദ്ദേശിക്കപ്പെട്ട മറ്റു തലക്കെട്ടുകൾ തിരിച്ചുവിടുന്ന താളുകളാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 06:26, 6 ജൂലൈ 2012 (UTC)[മറുപടി]

രാജ്യത്തിന്റെ പേരുകൾ[തിരുത്തുക]

ചില രാജ്യങ്ങളുടെ പേരുകൾ മലയാളത്തിൽ വരുന്നില്ല. ഞാൻ മാറ്റം വരുത്താൻ ശ്രമിച്ചു നോക്കി. "വാനുവാട്ടു" അങ്ങനെ മാറ്റുകയും ചെയ്തു. പക്ഷേ ഇത് മറ്റു ഭാഷാ വിക്കികളെയും ബാധിക്കുമോ എന്ന് സംശയമുണ്ട്. ഈ രംഗത്തെ വിദഗ്ധർ കൈവയ്ക്കുമോ? (അല്ലെങ്കിൽ എന്തു ചെയ്യണം എന്ന് വിശദീകരിക്കാമോ?)--അജയ് ബാലചന്ദ്രൻ 11:38, 3 ജൂലൈ 2012 (UTC)

മൂന്നെണ്ണമൊഴികെ ബാക്കിയുള്ള ഫലകങ്ങൾ മുഴുവൻ മലയാളത്തിലാക്കി. ഇതൊന്നു പഠിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടു തന്നെ!!! --അജയ് ബാലചന്ദ്രൻ 04:22, 6 ജൂലൈ 2012 (UTC)

പത്രവാർത്ത[തിരുത്തുക]

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പത്രവാർത്ത നോക്കൂ. --ഷിജു അലക്സ് (സംവാദം) 03:57, 4 ജൂലൈ 2012 (UTC)[മറുപടി]

നന്ദി. അവലംബമായി ഉപയോഗിക്കാൻ ശ്രമിക്കാം. --അജയ് ബാലചന്ദ്രൻ 09:32, 4 ജൂലൈ 2012 (UTC)


ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..