Jump to content

സംവാദം:ലക്കിടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ലക്കിടി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തിനും ലക്കിടി എന്ന അപരനാമം ഉണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ സ്ഥലത്താണ് മലയാളത്തിലെ ഹാസ്യകവിയായ കുഞ്ചൻ നമ്പ്യാർ ജനിച്ചത്. കുഞ്ചൻ സ്മാരകവും ഇവിടെയാണുള്ളത്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് കിള്ളിക്കുറിശ്ശിമംഗലം. ഈ വിവരം ഈ താളിൽ കൊടുക്കേണ്ട കാര്യം ഉണ്ടോ? --AneeshJose (സംവാദം) 18:11, 2 ഒക്ടോബർ 2012 (UTC)[മറുപടി]

ലക്കിടി, പാലക്കാട് എന്ന താൾ ഉണ്ടാക്കി ഈ വിവരങ്ങൾ അങ്ങോട്ട് മാറ്റുന്നതാവും അഭികാമ്യം ( അന്തർഭാഷാകണ്ണി w:Lakkidi,_Palakkad) --ഷാജി (സംവാദം) 18:34, 2 ഒക്ടോബർ 2012 (UTC)[മറുപടി]
നിലവിൽ ലക്കിടി (പാലക്കാട്) എന്ന താളുണ്ട്. കിള്ളിക്കുറിശ്ശിമംഗത്തേക്ക് തിരിച്ചു വിട്ടിരിക്കുന്നു. പക്ഷെ ഇംഗ്ലീഷ് വിക്കിയിൽ രണ്ട് താളുകളുണ്ട്. en:Lakkidi, Palakkad, en:Killikkurussimangalam --AneeshJose (സംവാദം) 18:45, 2 ഒക്ടോബർ 2012 (UTC)[മറുപടി]

"ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്" എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാചകം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? ഭാരത ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങൾ, ഹവായ് ദ്വീപങ്ങൾ അടക്കം ശാന്തമഹാസമുദ്രത്തിലെ ചില ദ്വീപങ്ങൾ, മലയ് ആർക്കിപലെഗോ, ന്യൂഗിനിയുടെ കിഴക്കൻ തീരം, തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള വനപ്രദേശങ്ങൾ, പടിഞ്ഞാറൻ ആഫ്രിക്കയിലെ തീരത്തോട് ചേർന്നുകിടക്കുന്ന വനങ്ങൾ, തെക്കു കിഴക്കേ ഏഷ്യ, കിഴക്കൻ ഏഷ്യയിലെ തീരപ്രദേശങ്ങൾ എന്നിവയാണ് ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ. --Anoop Manakkalath (സംവാദം) 10:30, 15 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലക്കിടി&oldid=1447294" എന്ന താളിൽനിന്ന് ശേഖരിച്ചത്