Jump to content

സംവാദം:ന്യായം (വിവക്ഷകൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യായം എന്ന ദർശനത്തെയാണോ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് സംശയം ഉണ്ട്. ഈ താൾ ഫിലോസഫി അറിയാവുന്ന ആരെങ്കിലും ഒന്നു പരിശോധിച്ചാൽ നന്നായിരുന്നു. --202.83.54.197 10:30, 2 ജൂലൈ 2007 (UTC)[മറുപടി]

ലേഖനത്തിൽ നിന്നും നീക്കിയത്[തിരുത്തുക]

തരങ്ങൾ[തിരുത്തുക]

  1. അന്ധഗോലാംഗുലന്യായം - ഒരു ദുർബുദ്ധിയുടെ ഉപദേശം കേട്ട് ഒരു അന്ധൻ വെകിളിയെടുത്തോടുന്ന ഒരു കാളക്കൂറ്റൻറെ വാലിൽ പിടിച്ച് വഴിയറിയാൻ ശ്രമിച്ചു. പിന്നെ സംഭവിച്ചതെന്താണെന്ന് പറയാതെ അറിയാമല്ലോ. ഈ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ന്യായമാണ് അന്ധഗോലാംഗുലന്യായം. കണ്ണടച്ച് അപകടത്തിലേക്ക് എടുത്തുചാടുന്ന സ്വഭാവത്തെയാണ് ഈ ന്യായം പരാമർശിക്കുന്നത്.
  2. സ്ഥാലീപുലാകന്യായം - അടുപ്പത്തു തിളക്കുന്ന അരി വെന്തുവോ എന്നു നോക്കുന്നത് ഏതാനും വറ്റുകൾ എടുത്തു ഞെക്കിനോക്കിയിട്ടാണ്. ചില സവിശേഷ സംഗതികളിൽനിന്ന് സാമാന്യമായ അനുമാനം നടത്തുന്നതിനെയാണ് സ്ഥാലീപുലാകന്യായം എന്നു പറയുന്നത്.
  3. സ്ഥാവിരലഗുഡന്യായം - ഒരു വൃദ്ധൻ വടി ഊന്നി നടക്കുമ്പോൾ വടി എല്ലായിപ്പോഴും വിചാരിച്ചിടത്തു ഊന്നിക്കൊള്ളണമെന്നില്ല. എങ്കിലും ചിലപ്പോൾ അതു വിചാരിച്ചിടത്തുതന്നെ ഊന്നിയെന്നും വരാം. ഥിയറി ഓഫ് പ്രോബബിലിറ്റിയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.

മേൽ പറഞ്ഞത് ന്യായം (സംസ്കൃതം എന്ന താളിൽ കൊടുക്കണം. പക്ഷേ ഇതിന്‌ ഒരു തെളിവുമില്ല.

"https://ml.wikipedia.org/w/index.php?title=സംവാദം:ന്യായം_(വിവക്ഷകൾ)&oldid=710169" എന്ന താളിൽനിന്ന് ശേഖരിച്ചത്