Jump to content

സംവാദം:കാളിദാസൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

A.D. എന്നതിനു് ക്രി. ശേ. (ക്രിസ്തുവിനു ശേഷം) എന്നു് ഉപയോഗിച്ചിരിക്കുന്നതു കണ്ടു. ഞാൻ ഇതു വരെ ക്രി. പി. (ക്രിസ്തുവിനു പിമ്പു്) എന്നേ കണ്ടിട്ടുള്ളൂ. ഏതാണു കൂടുതൽ പ്രചാരത്തിലുള്ളതു്? ഏതായാലും വിക്കിപീഡിയയിൽ ഒരെണ്ണം നമുക്കു് എപ്പോഴും ഉപയോഗിക്കാം.

B.C. യ്ക്കു് ക്രി. മു. (ക്രിസ്തുവിനു മുമ്പു്) എന്നു തന്നെയാണു ഞാനും കണ്ടിരിക്കുന്നതു്.

ഈ വക കാര്യങ്ങൾ സംവദിക്കാൻ ഇതു തന്നെയാണോ നല്ല വഴി? അതോ അവയ്ക്കു് പ്രത്യേകം പേജുണ്ടോ? Umesh | ഉമേഷ് 14:12, 13 ഓഗസ്റ്റ്‌ 2006 (UTC)

പിമ്പ് എന്നതാണോ പിൻപ് എന്നതാ‍ണോ ശരി അല്ലങ്കിൽ കൂടുതൽ ശരി?--പ്രവീൺ 09:33, 16 ഓഗസ്റ്റ്‌ 2006 (UTC)

"മഹാഭാരതത്തിൽ കേവലം രണ്ടോ മൂന്നോ വരികളിൽ പറഞ്ഞിട്ടുള്ള ശകുന്തളയുടെ കഥയെ അഭിജ്ഞാന ശാകുന്തളം എന്ന അനശ്വര പ്രേമകാവ്യമാക്കി മാറ്റിയതിൽ കാളിദാസന്റെ പങ്കു ചെറുതല്ല."

ഈ പ്രസ്താവന ശരിയല്ല. ദുഷ്യന്തന്റെയും ശകുന്തളയുടെയും കഥ മഹാഭാരതത്തിൽ ഏതാനും അദ്ധ്യായങ്ങളിലായി ആണു പറഞ്ഞിരിക്കുന്നതു്. എത്രയെന്നു് അറിയില്ല. എങ്കിലും ഇരുനൂറു ശ്ലോകത്തിൽ കൂടുതലുണ്ടെന്നു് ഉറപ്പു്. “കേവലം രണ്ടോ മൂന്നോ വരികളിൽ” എന്നു പറഞ്ഞതിന്റെ അടിസ്ഥാനം മനസ്സിലാകുന്നില്ല. മഹാഭാരതത്തിലെ കഥ കാളിദാസൻ പാടേ മാറ്റി എന്നും ശ്രദ്ധിക്കുക. Umesh | ഉമേഷ് 19:35, 29 ഒക്ടോബർ 2007 (UTC)[മറുപടി]

ആ വാക്യം കിട്ടിയത് കാളിദാസൻ രാജാവിന്റെ സദസ്യനായതുകൊണ്ട് രാജാക്കന്മാരെ സുഖിപ്പിച്ചാണ്‌ കാവ്യം (പഴയവ വളച്ചൊടിച്ച്) എഴുതിയതെന്ന് പറയുന്ന ഒരു പുസ്തകത്തിൽ നിന്നാണ്‌, അധികം വൈകാതെ പുസ്തകത്തിന്റെ വിവരങ്ങൾ നോക്കിയെടുക്കാം--പ്രവീൺ:സംവാദം 13:27, 30 ഒക്ടോബർ 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കാളിദാസൻ&oldid=4026295" എന്ന താളിൽനിന്ന് ശേഖരിച്ചത്