Jump to content

വെള്ളൂർ പാപ്പാട്ടുങ്ങൽ റഹ്‌മാനിയ ജുമാമസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഹ്മാനിയ ജുമാമസ്ജിദ്
പാപ്പാട്ടുങ്ങൽ ജുമാമസ്ജിദ് ഗേറ്റ്

ഒരു നൂറ്റാണ്ടിലധികം പഴക്കവും പാരമ്പര്യവുമുള്ള ജുമാമസ്ജിദാണ് വെള്ളൂർ പാപ്പാട്ടുങ്ങൽ റഹ്‌മാനിയ ജുമാമസ്ജിദ്[1][2] മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ ദേശീയ പാതയുടെ(എൻ എച്ച് 213) സമീപം ചീനിക്കൽ അറവങ്കര പ്രദേശങ്ങൾക്ക് മദ്ധ്യേ പ്രശാന്തസുന്തരമായ വയലോരത്ത് സ്ഥിതി ചെയ്യുന്നു. ഈ മഹല്ലിന്റെ കീഴിൽ 2 ജുമുഅത്ത് പള്ളികളും 4 നമസ്കാരപള്ളികളും 3 മദ്രസകളും ഉണ്ട്. പുറമെ കാന്തപുരം വിഭാഗം സുന്നികളുടെ ജുമുഅത്ത് പള്ളിയും ഉണ്ട്.

പൊതു വിവരങ്ങൾ[തിരുത്തുക]

700 ൽ പരം വരുന്ന മുസ്ലിം കുടുംബങ്ങളുടെ ആത്മീയ കേന്ദ്രമാണിത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശങ്ങൾക്കനുസരിച്ച് മുന്നോട്ട് ഗമിക്കുന്ന ഈ മഹല്ലിൽ[അവലംബം ആവശ്യമാണ്] ഇതര ചിന്താഗതിക്കാർ പോലും ഐക്യത്തോടും സഹകരണത്തോടുംകൂടിയാണ് പ്രവർത്തിക്കുന്നത്. ഇത് കാരണം അഭിപ്രായ വ്യത്യാസങ്ങൾ പള്ളീ ഭരണത്തെ ബാധിക്കാതെ ഐക്യത്തോടെ മഹല്ലിനെ മുന്നോട്ട് നയിക്കാൻ കഴിയുന്നു. പ്രവർത്തന സൗകര്യാർഥം മഹല്ലിനെ 7 വാർഡുകളാക്കി വിഭജിച്ച് 40 വീടുകൾക്ക് ഒരംഗം എന്ന നിലയിൽ പ്രതിനിധികളെ തിരഞ്ഞെടുത്താണ് മഹല്ല് കമ്മറ്റി രൂപീകരിക്കുന്നത്. മുൻ കാലത്ത് വെളളൂർ താഴെമുക്ക്, മൈലാടി എന്നിവ പാപ്പാട്ടുങ്ങൽ മഹല്ലിന്റെ ഭാഗമായിരുന്നു.വെള്ളൂർ ഈ മഹല്ലിൽ പെട്ടതിനാലാണ് വെള്ളൂർ പാപ്പാട്ടുങ്ങൽ എന്ന പേര് വന്നത്. എന്നാൽ 12/09/1975 ൽ വെള്ളൂർ താഴെ മുക്ക് ഈ മഹല്ലിൽ നിന്നും വേർപ്പെട്ട് സ്വതന്ത്ര മഹല്ലായി മറുകയും ജുമുഅ സ്ഥാപിക്കുകയും ചെയ്തു. ഈ മഹല്ലിന്റെ ഭാഗമായിരുന്ന മൈലാടി പ്രദേശം 25/08/2000 ൽ സ്വതന്ത്ര മഹല്ലായി വേർപ്പെടുകയും ജുമുഅ സ്ഥാപിക്കുകയും ചെയ്തു.പൂർവ്വകാലം മുതൽ തന്നെ ഈ പള്ളിയിൽ ദർസ് നടന്നു വരുന്നു. പള്ളി പുതുക്കി പണിയുന്ന ഘട്ടത്തിൽ മാത്രമാണ് ദർസ് നിർത്തി വെച്ചത്. ചാവക്കാടിനടുത്തുള്ള ഒരുമനയൂർ സ്വദേശി യൂസഫ് മുസ്ല്യാർ ഒട്ടേറെ കാലം ഈ പള്ളിയിൽ ദർസിനു നേതൃത്വം നൽകിയിട്ടുണ്ട്.കെ എ റഹ്മാൻ ഫൈസി കാവനൂർ, ജലീൽ ഫൈസി പുല്ലങ്കോട്,ഇ കെ അബൂബക്കർ മുസ്ല്യാർ (ഇപ്പോയത്തെ നന്തി മുദരിസ്), കെ ബി കെ ദാരിമി, ഇ കെ കുഞ്ഞമ്മദ് മുസ്ല്യാർ, ഹംസൽ ഖാസിമി, അസ്‌ഗറലി ഫൈസി പട്ടിക്കാട് എന്നിവർ ഈ പള്ളിയിൽ ദർസിനു നേതൃത്വം നൽകിയിട്ടുണ്ട്.

മേൽ ഖാസി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട്
ഖാസി സി കെ മൊയ്തീൻ കുട്ടി ഫൈസി
മുഅദ്ധിൻ

ഭാരവാഹികൾ[തിരുത്തുക]

ഭരണസമിതി[തിരുത്തുക]

പ്രസിഡന്റ് പരിപ്പത്തൊടി മുഹമ്മദ്
വൈസ് പ്രസിഡന്റുമാർ 1.അബ്ദു സമദ് പൂക്കോട്ടൂർ
2.എം കുഞ്ഞാപ്പു ഹാജി
3.അക്‌ബർ തങ്ങൾ
4.പി ഉമർ ഹാജി
ജനറൽ സെക്രട്ടറി എം കുഞ്ഞു മുഹമ്മദ് മാസ്റ്റർ
സെക്രട്ടറിമാർ 1.പി പറമ്പിൽ ഹംസ
2.സി പി ഹംസ
3.പി വി ഇബ്രാഹിം ഹാജി
4.എം അബ്ദു റസാഖ്

കാരണവന്മാർ[തിരുത്തുക]

  1. എം അബ്ദുള്ള ഹാജി
  2. പി പറമ്പിൽ മുഹമ്മദ് ഹാജി
  3. പറാഞ്ചീരി അലവി ഹാജി

കമ്മറ്റി അംഗങ്ങൾ[തിരുത്തുക]

വാർഡ് മെമ്പർ ഏരിയ വാർഡിലെ

വീടുകളുടെ എണ്ണം

1 സയിദ് അക്‌ബർ അലി തങ്ങൾ കക്കൊടി മുക്ക് 72
2 എം മുഹമ്മദ് മാസ്റ്റർ,എം എരഞ്ഞാപറമ്പിൽ കുഞ്ഞാപ്പു ഹാജി പാറപ്പുറം മുക്ക് 107
3 എം പരപ്പത്തൊടി മുഹമ്മദ്, എം അബ്ദു റസാഖ് പറക്കുണ്ടിൽ മുക്ക് 95
4 പി പറമ്പിൽ ഹംസ, സി പി ഹംസ ചക്കിങ്ങത്തൊടി പാപ്പാട്ടുങ്ങൽ 103
5 ഉള്ളാട്ട് റൗഫ് ഹാജി, തോരൻ മൊയ്തീൻ ചെറുവെള്ളൂർ റോഡിന്റെ മേൽഭാഗം 104
6 അബ്ദു സമദ് പൂക്കോട്ടൂർ,പി.വി ഇബ്രാഹിം ഹാജി,പേരാപുറത്ത് ഉമ്മർ ഹാജി അറവങ്കര ഭാഗം 114
7 എം കുഞ്ഞിമുഹമ്മദ് മാസ്റ്റർ, തറമ്മൽ ഹസൻ കുട്ടി ഹാജി ചെറുവെള്ളൂർ റോഡിന്റെ താഴ് ഭാഗം + കണ്ടിക്കുന്ന് 105

മഹല്ലിനു കീഴിലുള്ള മസ്ജിദുകൾ[തിരുത്തുക]

  1. സലാം മസ്ജിദ് ചീനിക്കൽ
  2. ബദർ മസ്ജിദ് ന്യൂബസാർ
  3. നമസ്കാരപള്ളീ കക്കൊടിമുക്ക്
  4. നമസ്കാരപള്ളി ചെറുവെള്ളൂർ
  5. അറവങ്കര ജുമുഅത്ത് പള്ളി

മദ്രസകൾ[തിരുത്തുക]

  1. ഹിദായത്തുൽ വിൽദാൻ മദ്രസ ചീനിക്കൽ
  2. ഇർഷാദിയ മദ്രസ ചെറുവെള്ളൂർ
  3. നൂറുൽ ഇസ്ലാമിയ ഹയർ സെക്കണ്ടറി മദ്രസ അറവങ്കര

അവലംബം[തിരുത്തുക]

  1. ഹിദായത്തുൽ മുസ്ലിമീൻ പൂർവ്വ വിദ്യാർഥി സമാജം ഇരുപതാം വാർഷിക സോവനീർ'അൽ ഹിദായ98'
  2. പാപ്പാട്ടുങ്ങൽ മഹല്ല് സംഗമം സപ്ലിമെന്റ് ഒരുമ 2017