വി.എച്ച്. നിഷാദ്
മലയാളത്തിലെ ഒരു യുവ ചെറുകഥാകൃത്തും നോവലിസ്റ്റുമാണു് വി.എച്ച്. നിഷാദ്. പത്രപ്രവർത്തകൻ, കോളമിസ്റ്റ്, തിരക്കഥാകൃത്ത്, അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മലയാളത്തിലും ഇംഗ്ലിഷിലും എഴുതുന്നു.'വാൻഗോഗിന്റ ചെവി' എന്ന ആദ്യ കൃതിയിലൂടെ തന്റെ സാന്നിധ്യമറിയിച്ചു.
ജീവിതരേഖ[തിരുത്തുക]
കണ്ണൂർ ജില്ലയിലെ പരിയാരത്ത് ജനനം. പരിയാരം ഗവ ഹൈസ്കൂൾ, തളിപ്പറമ്പ് സർസയ്യദ് കോളേജ്, മാനന്തവാടി മേരീ മാതാ കോളേജ്, മഹാത്മാഗാന്ധി സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. മാസ് കമ്മ്യൂണിക്കേഷനിലും ജേണലിസത്തിലും ബിരുദാനന്തര ബിരുദം.
പത്രപ്രവർത്തനം[തിരുത്തുക]
മലയാളത്തിൽ റാഡിക്കൽ ജേണലിസത്തിനു തുടക്കിട്ട് ദില്ലിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഫ്രീ പ്രസ് http://en.wikipedia.org/wiki/Free_Press_(magazine)മാസിക യുടെ സ്ഥാപകരിലൊരാളും അതിന്റെ ലിറ്റററി എഡിറ്ററുമായിരുന്നു. തുടർന്ന് ഇന്ത്യാടുഡേയുടെ മലയാളം എഡിറ്റോറിയലിൽ ജോലി ചെയ്തു. ന്യൂസ് ടുഡേ, കവേർട് മാഗസിൻ, ടൈംസ് ഓഫ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളിൽ സീനിയർ കറസ്പോണ്ടന്റായും പ്രവർത്തിച്ചു[അവലംബം ആവശ്യമാണ്]. 2011-മുതൽ ഡൂൾ ന്യൂസ് ഡോട് കോം (http://www.doolnews.com/)എന്ന[പ്രവർത്തിക്കാത്ത കണ്ണി] പോർടലിന്റെ ലിറ്റററി എഡിറ്ററായി (ഹോണററി) പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ കണ്ണൂർ സർവകലാശാല ജേണലിസം വിഭാഗത്തിന്റെ കോഴ്സ് ഡയറക്ടറും `ഇന്ത്യൻ ഇങ്ക്'(http://indianinkmag.blogspot.in/)എന്ന[പ്രവർത്തിക്കാത്ത കണ്ണി] ഇംഗ്ലിഷ് ലിറ്റിൽ മാഗസിന്റെ പത്രാധിപ സമിതി അംഗവുമാണ്.
പുരസ്കാരങ്ങൾ[തിരുത്തുക]
- കണ്ണൂർ സർവകലാശാലാ കഥാ പുരസ്കാരം
- മഹാത്മാഗാന്ധി സർവകലാശാലാ കഥാ പുരസ്കാരം
- മാതൃഭൂമി വിഷുപ്പതിപ്പ് കഥാ സമ്മാനം
- മുട്ടത്തുവർക്കി കലാലയ കഥാ അവാർഡ്
- എം പി നാരായണപ്പിള്ള ചെറുകഥാ പുരസ്കാരം
- നാവ് കഥാ പുരസ്കാരം
- ബാലകൃഷ്ണൻ മാങ്ങാട് ചെറുകഥാ അവാർഡ്
ചലച്ചിത്ര രംഗത്ത്[തിരുത്തുക]
മലയാളത്തിലെ മോശം സിനിമകൾക്കും നടീ-നടന്മാർക്കുമായി ഡൂൾ ന്യൂസ് ഡോട് കോം 2010-ൽ ഏർപ്പെടുത്തിയ പ്രഥമ 'ഫിലിം ബോർ' അവാർഡു [1] നിർണ്ണയ കമ്മറ്റിയിൽ ജൂറി അംഗമായിരുന്നു. ബ്ലോക്ക്, അവൾ, ചെക്ക്, മഞ്ഞു പോലെ. തുടങ്ങിയ ഹ്രസ്വ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. `അവൾ' എന്ന ഷോർട് ഫിലിം 2010-ൽ ഇന്ത്യൻ പനോരമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പുസ്തകങ്ങൾ[തിരുത്തുക]
- വാൻഗോഗിന്റെ ചെവി (കഥകൾ)
- മിസ്ഡ് കോൾ (കഥകൾ)
- ഷോക്ക് (കഥകൾ)
- പേരയ്ക്ക (നോവൽ)
- New Type of Beings (a collection of English flash fictions)
- കഥയുടെ നിറം(എഡിറ്റർ)
- മരമാണ് മറുപടി (കഥകൾ-അച്ചടിയിൽ)