Jump to content

വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം/വാല്യം 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു് കൊള്ളാം :) ഏകദേശം ഞാൻ വിചാരിച്ച പോലൊക്കെ തന്നെ. വാല്യം 12 നൊക്കിക്കേ :) :) :) --ഷിജു അലക്സ് 09:38, 30 ജൂലൈ 2010 (UTC)[മറുപടി]

എന്തൊക്കെ നിര വേണമെന്ന് തീരുമാനിക്കണം. അതിനു ശേഷം ഓരോ വാല്യവും ഓരോരുത്തർക്ക് ഏറ്റെടുക്കാം. എല്ലാ ലേഖനങ്ങളും പട്ടികപ്പെടുത്തിയാലും സർ.-ൽനിന്ന് ഉൾപ്പെടുത്തിയതോ സർ. ഉപയോഗിച്ച് കാര്യമായി മെച്ചപ്പെടുത്തിയതോ മെച്ചപ്പെടുത്താവുന്നതോ ആയ ലേഖനങ്ങൾ മാത്രം പരിശോധിച്ചാല്പ്പോരേ? സർ. നിർമ്മിച്ചവ, സർ. ഉപയോഗപ്പെടുത്തിയവ, സർ. ഉപയോഗിച്ച് മെച്ചപ്പെടുത്താവുന്നവ, സർ. ആവശ്യമില്ലാത്തവ, ചേർക്കാത്തവ എന്നിങ്ങനെ ലേഖനങ്ങളെ നിറമുപയോഗിച്ചോ മറ്റോ വേർതിരിക്കുന്നത് നല്ലതാണ്‌. പുരോഗതിക്ക് റാങ്കിങ്ങും വേണം --തച്ചന്റെ മകൻ 10:31, 30 ജൂലൈ 2010 (UTC)[മറുപടി]

കാലികതയില്ലായ്മ, അവ്യാപ്തി (ചിലപ്പോൾ POV), വിജ്ഞാനകോശത്തിനു ചേരാത്ത വിലയിരുത്തൽപ്രവണത (കണ്ടെത്തൽ), ഭാഷാശൈലിയിലുള്ള വ്യത്യാസം, സാങ്കേതികപദങ്ങളുടെ വൈവിധ്യം/സങ്കീർണ്ണത ഇവ ഉള്ളടക്കത്തെ സംബന്ധിച്ച പ്രശ്നമാണ്‌. അവലംബം, ഖണ്ഡികാകരണം, കണ്ണികൾ (പൈപ്പ്, അന്തർവിക്കി, ട്രാൻസ്‌വിക്കി, പുറംകണ്ണികൾ, പ്രെറ്റി), ചിത്രങ്ങൾ, ഫലകങ്ങൾ ഇവ വിക്കിഫിക്കേഷന്റെ ഭാഗവും.--തച്ചന്റെ മകൻ 10:53, 30 ജൂലൈ 2010 (UTC)[മറുപടി]

ഈ ചർച്ച വിക്കിപീഡിയ_സംവാദം:വിക്കിപദ്ധതി/സർ‌വ്വവിജ്ഞാനകോശം എന്ന താളിലേക്ക് മാറ്റുന്നതാവും നല്ലത്. ഇക്കാര്യത്തിൽ ഒരു നയം ആയാൽ അതിനനുസരിച്ച് പട്ടിക ഉണ്ടാക്കാം. ഇപ്പോൽ ഉണ്ടാക്കിയത് മാതൃകയായി കരുതിയാൽ മതി. --ഷിജു അലക്സ് 11:22, 30 ജൂലൈ 2010 (UTC)[മറുപടി]

250 പേജ് 400 ലേഖനങ്ങൾ[തിരുത്തുക]

250 പേജ് വരെ എത്തിയപോൾ ലേഖനങ്ങളുടെ എണ്ണം 400 ആയി. ഒന്നാം വാല്യത്തിൽ മൊത്തം ഉള്ളത് 836 പേജാണ്‌. --RameshngTalk to me 15:57, 2 സെപ്റ്റംബർ 2010 (UTC)[മറുപടി]

1331 ലേഖനങ്ങൾ[തിരുത്തുക]

വാല്യം 1, പ്രിന്റഡ് ബുക്കിലെ എല്ലാ ലേഖനങ്ങളും ഈ പട്ടികയിൽ ചേർത്തുകഴിഞ്ഞു. ഇനി പദ്ധതി മുന്നോട്ട് കൊണ്ടുപോകണം. മറ്റ് വാല്യങ്ങൾ എങ്ങിനെയെങ്കിലും കിട്ടാൻ സാധ്യത ഉണ്ടൊ?--RameshngTalk to me 18:27, 26 ജനുവരി 2011 (UTC)[മറുപടി]