വിക്കിപീഡിയ സംവാദം:പതിവ് ചോദ്യങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:പതിവു് ചോദ്യങ്ങൾ doesn't convey

വിക്കിപീഡിയ:സാധാരണമായ സംശയങ്ങൾ conveys better --117.204.80.138 23:53, 6 മേയ് 2010 (UTC)[മറുപടി]

TOC വേണമായിരുന്നു, ചോദ്യങ്ങൾ പെട്ടെന്ന് കണ്ടുപിടിച്ച് സംശയനിവാരണത്തിനത് എളുപ്പത്തിൽ സഹായിക്കും. --ജുനൈദ് | Junaid (സം‌വാദം) 05:54, 25 ജൂൺ 2010 (UTC)[മറുപടി]

ചോദ്യങ്ങളുടെ നീളം കൂടുതലായതിനാൽ വൃത്തികേടായി തോന്നുന്നു. അതാ മാറ്റിയതു്. തിരിച്ചിട്ടേക്കാം.--ഷിജു അലക്സ് 05:57, 25 ജൂൺ 2010 (UTC)[മറുപടി]

പതിവ് ചോദ്യങ്ങൾ പുസ്തകത്തിന്റെ രണ്ടാം പതിപ്പ്[തിരുത്തുക]

എറണാകുളത്ത് നടന്ന മൂന്നാം വിക്കിസംഗമത്തൊട് അനുബന്ധിച്ച് നമ്മൾ വിക്കിയെ കുറിച്ച് സാധാരണ ഉയർന്ന് വരാറുള്ള ചൊദ്യങ്ങൾ ഉൾക്കൊള്ളിച്ച് പതിവ് ചൊദ്യങ്ങൾ എന്ന പുസ്ത്കം ഇറക്കിയിരുന്നല്ലോ. അതിന്റെ പി.ഡി.എഫ്. ഇവിടുണ്ടു്. പഠനശിബിരങ്ങൾ ഒക്കെ നടത്തിയ പരിചയത്തിൽ നിന്ന് അതിലെ ചോദ്യോത്തരങ്ങൾ പുതുക്കി പ്രസ്തുത പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറക്കാൻ ഉദ്ദെശിക്കുന്നു. അതിനായി നിലവിലുള്ള പതിപ്പിൽ ഇല്ലാത്തതും, എന്നാൽ ആളുകൾ സാധാരണായി ചൊദിക്കുന്ന ചൊദ്യങ്ങൾ ഇവിടെ ചേർക്കുവാൻ താല്പര്യപ്പെടുന്നു.

നിലവിലെ പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ചോദ്യങ്ങൾ താഴെ പറയുന്നവ ആണു്.

  1. എന്താണു് വിക്കി?
  2. എന്താണു് വിക്കിപീഡിയ?
  3. വിക്കിയും വിക്കിപീഡിയയും ഒന്നാണോ?
  4. വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?
  5. ഏതൊക്കെ ഭാഷകളിൽ വിക്കിപീഡിയ ഉണ്ടു്? മലയാളത്തിൽ വിക്കിപീഡിയ ഉണ്ടോ?
  6. ആരാണു് മലയാളം വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതു്?
  7. ഇതൊരു സർക്കാർ പദ്ധതി ആണോ? ഇതിൽ‌ സർക്കാറിന്റെ പങ്കെന്താണ്?
  8. വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതിനു് എഴുതേണ്ട വിഷയത്തിൽ നല്ല അറിവു് വേണ്ടേ? അതില്ലാത്ത ഞാൻ എങ്ങനെ വിക്കിപീഡിയയിൽ സംഭാവന ചെയ്യും?
  9. ഞാൻ എന്തിനു് വിക്കിപീഡിയയിൽ ലേഖനം എഴുതണം? വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ എനിക്കെന്താ പ്രയോജനം?
  10. മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്തു്?
  11. മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?
  12. മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം വിക്കിപീഡിയയുടെ പ്രത്യേകതകൾ എന്തൊക്കെയാണു്?
  13. എനിക്കു് മലയാളം വിക്കിപീഡിയയിൽ എഴുതണമെന്നുണ്ടു്. പക്ഷേ മലയാളം ടൈപ്പിംഗ് അറിയില്ല. ഞാനെന്തു് ചെയ്യും?
  14. എനിക്കു് ഇംഗ്ലീഷ് നന്നായി അറിയാം. ഇന്റർനെറ്റും നന്നായി ഉപയോഗിക്കാൻ അറിയാം. എനിക്കു് ആവശ്യമുള്ള കാര്യങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നു് ലഭിക്കുന്നുണ്ടു്. സംഭാവന ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ ഞാൻ ഇംഗ്ലീഷിൽ വിക്കിപീഡിയയിൽ ചെയ്താൽ പോരേ? ഞാനെന്തിനു് മലയാളം വിക്കിസംരംഭങ്ങളിൽ സംഭാവന ചെയ്യണം?
  15. എനിക്കുള്ള അറിവു് ഞാൻ വളരെ പണം ചിലവഴിച്ചു് നേടിയതാണു്. മലയാളം വിക്കികളിൽ കൂടെ ഞാൻ അതൊക്കെ പങ്കു് വെച്ചാൽ എനിക്കെന്തെങ്കിലും സാമ്പത്തികമായ ലാഭം കിട്ടുമോ?
  16. വിക്കിപീഡിയ പോലുള്ള വൈജ്ഞാനികസംഭരണസംരംഭങ്ങളിൽ പ്രവർത്തിക്കാൻ എനിക്കു് താല്പര്യമില്ല. പക്ഷെ എനിക്കുള്ള അറിവു് വേറെ ഏതെങ്കിലും വിധത്തിൽ സ്വതന്ത്ര സമൂഹവുമായി ബന്ധപ്പെട്ടു് പ്രവർത്തിച്ചു് വിനിയോഗിക്കുവാൻ ആഗ്രഹിക്കുന്നു. ഞാനെന്തു് ചെയ്യണം?
  17. വിക്കിപീഡിയയിൽ എന്തൊക്കെ എഴുതാം‌, എന്തൊക്കെ എഴുതരുതു് എന്നതിനെക്കുറിച്ച്‌ നിബന്ധനകൾ വല്ലതും‌‌ ഉണ്ടോ?
  18. ഞാനെഴുതിത്തുടങ്ങിയ ഒരു ലേഖനം എന്റെ അറിവോ സമ്മതോ കൂടാതെ മറ്റുപലരും തിരുത്തുന്നു. ഇതെന്തുകൊണ്ടാണ്? മലയാളം വിക്കിപീഡിയയിൽ ഞാൻ തുടങ്ങിവെച്ച ലേഖനം എന്റെ സ്വന്തമല്ലേ?
  19. വിക്കിപീഡിയയിൽ ലേഖനങ്ങൾ നിരന്തരം തിരുത്തപ്പെടുകയാണെങ്കിൽ അവയുടെ ആധികാരികത ഉറപ്പുവരുത്തുന്നതെങ്ങനെയാണു്?
  20. ഞാനെഴുതിയ ഒരു ലേഖനത്തിൽ മറ്റാരെങ്കിലും ആധികാരികമല്ലാത്ത വിവരങ്ങൾ കുത്തിനിറച്ചാൽ അതെങ്ങനെ മനസ്സിലാക്കാം? ഒഴിവാക്കാം?
  21. ആർക്കും തിരുത്താവുന്ന വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ഗുണങ്ങളും കോട്ടങ്ങളും വിവരിക്കാമോ?
  22. വിക്കിപീഡിയ ലേഖനങ്ങൾ എത്രത്തോളം ആധികാരികമാണു്?
  23. വിക്കിപീഡിയയിൽ ഞാൻ വസ്തുതാ പരമായ ചില തെറ്റുകൾ കണ്ടു. ഞാൻ ഇതിനെ പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനെ കുറിച്ചു് വിക്കിപീഡിയർ എന്തു് പറയുന്നു?
  24. വിക്കിപീഡിയക്കു് പുറമേയുള്ള വിക്കി സംരംഭങ്ങൾ ഏതൊക്കെയാണു്?
  25. ഏതൊക്കെ മലയാളം വിക്കിസംരംഭങ്ങളാണു് നിലവിൽ സജീവമായിരിക്കുന്നതു്?


പുതിയ ചോദ്യങ്ങൾ ഇതിന്റെ താഴെ ചേർക്കുക

  1. വിക്കിപീഡിയയിലോ മറ്റു മലയാളം വിക്കിസംരംഭങ്ങളിലോ എഴുതിയാൽ പണം ഒന്നും കിട്ടില്ല. പിന്നെ എന്തിനു അതിൽ എഴുതണം?
  2. വിക്കി എഡിറ്റിങ്ങിനെക്കുറിച്ചോ, മലയാളം വിക്കിപീഡിയയെക്കുറിച്ചോ, മറ്റ് വിക്കി സമ്രംഭങ്ങളെക്കുറിച്ചോ സംശയം ഉണ്ടാവുകയാണെങ്കിൽ ഞാൻ ആരെ സമീപിക്കണം. എനിക്കുള്ള സഹായം എങ്ങനെ ലഭ്യമാകും?
  3. എനിക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിൽ അംഗത്വമുണ്ട്. അതേ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് എനിക്ക് മലയാളം വിക്കി സംരഭങ്ങളിലും ലോഗിൻ ചെയ്യാൻ സാധിക്കുമോ? എങ്കിൽ എങ്ങനെ?
  4. വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെയാണ്? ഗൂഗ്‌ൾ സെർച്ച് വഴി കിട്ടിയ ഒരു ചിത്രം ഞാൻ വിക്കിപീഡിയയിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്നു. എന്തു ചെയ്യണം?
  5. വിക്കിപീഡിയയിൽ ചിത്രങ്ങൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
  6. ഞാനൊരു ചിത്രം ഇംഗ്ലീഷ് വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതേ ചിത്രം എനിക്ക് മലയാളം വിക്കിപീഡിയയിലേക്ക് ഉപയോഗിക്കണമെങ്കിൽ വീണ്ടും അപ്‌ലോഡ് ചെയ്യണമോ?
  7. വിക്കിപീഡിയയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുന്നതിനും അവ പരിഹരിക്കുന്നതിനും ഗൂഗ്‌ൾ ഗ്രൂപ്പ് പോലെ എന്തെങ്കിലും സംവിധാനങ്ങൾ നിലവിലുണ്ടോ? അതു പോലെ മലയാളം വിക്കിപീഡിയയിലെ എഴുത്തുകാരുമായി ചാറ്റ് ചെയ്യാൻ സാധിക്കുമോ?
  8. എന്റെ കമ്പ്യൂട്ടറിൽ ഫോണ്ട് ശരിയായി കാണുന്നില്ല എന്ത് ചെയ്യണം.പീ എന്നെഴുതിയാൽ പഈ എന്നു വരുന്നു.
  9. ചില്ലക്ഷരങ്ങൾ വർക്ക് ചെയ്യുന്നില്ല.എന്ത് ചെയ്യണം?
  10. ലിനക്സ് ഫെഡോറ ഉപയോഗിക്കുന്നു.മലയാളം എഴുതാനതിൽ ഇൻ ബിൽറ്റ് ടൂൾ ഉണ്ട്. വായിക്കാൻ ഫോണ്ട് പ്രത്യേകം ഇൻസ്റ്റാൾ ചെയ്യണമോ?വായിക്കുമ്പോൾ ചില്ലുകൾക്ക് ചില പ്രശ്നം കാണുന്നു
  11. വേറെ സോഫ്റ്റ്‌വേറിൽ എഴുതി വിക്കിപീഡിയയിലേക്ക് കോപ്പി ചെയ്യുമ്പോൾ 'ഋ' 'ഠ' പോലുള്ള ചില അക്ഷരങ്ങൾ തെറ്റായി വരുന്നു.എന്ത് ചെയ്യണം?
  12. why are you contributing to wiki which is not giving you money?
  13. what is the profit to work with wikipedia
  14. wikipedia is not a authentic encylocpedia because anybody may edit it
  15. why are you waisting so much of your time in wikipedia, have you not left antthing to do except it
  16. what is the profit of become an admin or burecrat o wiki becuse they donot get any funds from them
  17. what are other advantage to work in wiki?
  18. why should we waste our time in such a project that hav not a single active admin or bureacrat
  19. വിക്കിപീഡിയയിൽ പഴയലിപി കാണാൻ എന്താണ് ചെയ്യേണ്ടത്?

ഒന്നു രണ്ടു കാര്യങ്ങൾ പുതിയ ചോദ്യങ്ങളിൽ 8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾ ഒരു കൈപ്പുസ്തകത്തിൽ ഒരിക്കലും ചേർക്കാൻ കഴിയുന്നതല്ല; പ്രസക്തമാണേങ്കിൽ പോലും...--സുഗീഷ് 16:04, 15 ഒക്ടോബർ 2010 (UTC)[മറുപടി]


ഈ ചോദ്യോത്തരശൃംഖലയിൽ ഗണ്യമായ ചില മാറ്റങ്ങൾ വരുത്തുന്നുണ്ടു്. കൂട്ടുകാർ വായിച്ച് വിലയിരുത്തുമല്ലോ. നന്ദി. --ViswaPrabha (വിശ്വപ്രഭ) 23:01, 6 ജനുവരി 2011 (UTC)[മറുപടി]

പതിവ് ചോദ്യങ്ങൾ[തിരുത്തുക]

എഡിറ്റ് രണ്ട് തവണ റിവർട്ടിക്കണ്ടു. ഇപ്പോഴാണ് ഇത് ശ്രദ്ധിക്കുന്നത്. ഐ.പി ഡീലീറ്റ് ചെയ്ത ഭാഗം ഡിലീറ്റ് ചെയ്യണ്ടതാണെന്ന് എനിക്കും തോന്നുന്നു. പ്രസ്തുത ഭാഗം ഒരു നെഗറ്റീവ് idea അല്ലേ നല്കുന്നത്? --ജെറിൻ ഫിലിപ്പ് 08:08, 26 മാർച്ച് 2011 (UTC)[മറുപടി]

അതിലെന്താണിത്ര നെഗറ്റീവ് ഐഡിയ ഉള്ളത്? താങ്കൾ നേടിയ വിജ്ഞാനം പങ്കുവെക്കാതിരിക്കുന്നതു് വഴി അതു് നഷ്ടപ്പെടുത്തുയും ഉള്ള അറിവിനെ മുരടിപ്പിച്ചു് കളയുകയുമാണു് താങ്കൾ ചെയ്യുന്നതു്. . ശരിയല്ലേ? --Anoopan| അനൂപൻ 08:14, 26 മാർച്ച് 2011 (UTC)[മറുപടി]

നെഗറ്റീവ് എന്നു പറയുവാൻ സാധിക്കില്ല. അതൊരു ഭീക്ഷണി പോലെ തോന്നുന്നുണ്ടോ? ഒരു നിർബന്ധിക്കലായി വേണമെങ്കിൽ വ്യാഖ്യാനിക്കാം. --റോജി പാലാ 08:20, 26 മാർച്ച് 2011 (UTC)[മറുപടി]

എന്തോ കല്ലുകടിക്കുന്നുണ്ട്. അത്ര ഭംഗിയുള്ള ഒരു പ്രസ്താവന ആയി തോന്നുന്നില്ല. എന്റെയും ഐപിയുടെയും മാത്രം തോന്നലായിരിക്കും അല്ലേ? :-D--ജെറിൻ ഫിലിപ്പ് 16:03, 26 മാർച്ച് 2011 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയുടെ പ്രത്യേകതകൾ[തിരുത്തുക]

ഇവിടെ കൊടുത്തിരിക്കുന്ന വിവരം പുതുക്കണ്ടതായിയുണ്ട്. ലേഖനങ്ങളടെ ആഴത്തിന്റെ (Depth) കാര്യത്തിൽ ഇപ്പോൾ മലയാളം വിക്കിപീഡിയയുടെ സ്ഥാനം മൂന്നാമതാണ്. ബംഗാളി വിക്കിപീഡിയയ്ക്ക് 400-ൽപ്പരം പോയിന്റ് ഉണ്ട്.

ഏറ്റവും അധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ - ഇതും ഇപ്പോൾ തെറ്റാണ്. ഹിന്ദി വിക്കിപീഡിയയ്ക്ക് മലയാളത്തിനേക്കാൾ തിരുത്തലുകൾ ഉണ്ട്. --Jairodz സം‌വാദം 03:52, 5 ജൂലൈ 2011 (UTC)[മറുപടി]


ഇതിൽ ഡെപ്ത്ത് ഒഴിവാക്കുകയായിരിക്കും നല്ലത്. അതിനൊരു ശാസ്ത്രീയത ഇല്ല. മൊത്തം തിരുത്തലിൽ ഇപ്പോൾ ഹിന്ദിയാണു് മുന്നിൽ. Jairodz തിരുത്താനും വിവരങ്ങൾ പുതുക്കാനും മടിക്കണ്ട. ധൈര്യമായി തിരുത്തുക. ബി ബോൾഡ് :) --ഷിജു അലക്സ് 04:00, 5 ജൂലൈ 2011 (UTC)[മറുപടി]