മാലക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്രയിലെ ലാവ്ണി അഥവാ തമാശാ നർത്തകിമാരുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന ഒരു ആചാരമാണ്‌ മാലക്.

മാലക് സമ്പ്രദായമനുസരിച്ച് ഒരു പുരുഷന്‌ ഒരു ലാവ്ണി നർത്തകിയുമായി രഹസ്യബന്ധം സ്ഥാപിക്കാം.അവൾക്ക് പുരുഷനിൽ നിന്ന് ഗർഭം ധരിക്കുകയും ആവാം.ഈ ബന്ധം നിലനിൽക്കുന്ന കാലമത്രയും പുരുഷൻ നർത്തകിക്കും അവളിൽ ജനിക്കുന്ന കുട്ടികൾക്കും ചിലവിന്‌ നൽകണം.എന്നാൽ ഒരു നർത്തകി തന്റെ രഹസ്യകാമുകന്റെ പേരോ മറ്റു വിവരങ്ങളോ സമൂഹത്തോട് വെളിപ്പെടുത്താനും പാടില്ല.

പരമ്പരാഗതമായി ലാവ്ണി നൃത്തം തുടരുന്ന കുടുംബങ്ങളിലാണ്‌ മാലക് സമ്പ്രദായം കണ്ടുവരുന്നത്.

വിമർശനങ്ങൾ[തിരുത്തുക]

പുരാതനകാലം മുതലുള്ള സമ്പ്രദായമാണെങ്കിലും ഇത് ആശാസ്യമല്ലെന്ന് വിമർശനമുണ്ട്. ലാവ്ണി നർത്തകിമാരുടെ മക്കൾ വിദ്യാലയങ്ങളിൽ ചേരുമ്പോഴും മറ്റും പിതാവിന്റെ പേര് സൂചിപ്പിക്കാൻ പറ്റാതെ വിഷമിക്കേണ്ടി വന്ന സംഭവങ്ങൾ പത്രവാർത്തകളായി. മഹാരാഷ്ട്രയിലെ രാഷ്ട്രീയനേതാക്കളിൽ ഒരു വിഭാഗം മാലക് സമ്പ്രദായം വ്യാപകമായി വച്ചു പുലർത്തുന്നവരാണെന്ന് ആരോപണമുയർന്നിരുന്നു.ഇത്തരം പ്രശ്നങ്ങൾ മൂലം പുതുതലമുറയിൽ പെട്ട നർത്തകിമാരിൽ പലരും ഈ സമ്പ്രദായത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അധാരസൂചിക[തിരുത്തുക]

  1. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഫെബ്രുവരി 20 2007, പൂനെ എഡിഷൻ

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാലക്&oldid=836009" എന്ന താളിൽനിന്ന് ശേഖരിച്ചത്