Jump to content

മരുതത്തൂർ മഹാലക്ഷ്മീ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെയ്യാറ്റിൻകര പട്ടണത്തിൽ നിന്ന് 2 .5 കിലോമീറ്റർ ദൂരത്തിൽ കിഴക്ക് ദിശയിൽ വരുന്ന പ്രദേശമാണ് മരുതത്തൂർ. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി ഭക്തജനങ്ങൾ എത്തുന്ന മഹാലക്ഷ്മി ക്ഷേത്രം ഇവിടെയാണ്. അഗസ്ത്യാർകൂടം കഴിഞ്ഞാൽ കൂടുതൽ ഔഷധ സസ്യങ്ങൾ വളരുന്ന മണ്ണ് കൂടിയാണ് ഇവിടം.ശ്രീ നാരായണ ഗുരു ആദ്യ ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം മുതൽ നെയ്യാറിന് സമീപത്തെ രാമേശ്വരം വരെ നീണ്ട ഏലാ ഭാഗമാണ് മരുതത്തൂർ.നെയ്യാറ്റിൻകരയിൽ നിന്ന് അറക്കുന്ന്- തവരവിള വഴിയും നെയ്യാറ്റിൻകരയിൽ നിന്ന് പാലക്കടവ് -തേവിയൽ നടവഴിയും മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ എത്തിച്ചേരാം.