Jump to content

ബോബ് ഗ്രാംസ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോബ് ഗ്രാംസ്മ
ദേശീയതസ്വിറ്റ്സർലാന്റ്
തൊഴിൽശിൽപ്പിയും പ്രതിഷ്ഠാപന കലാകാരനും

സ്വിസ് കലാകാരനും ശിൽപ്പിയും പ്രതിഷ്ഠാപന കലാകാരനുമാണ് ബോബ് ഗ്രാംസ്മ. നിരവധി രാജ്യങ്ങളിൽ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1963 ൽ സ്വിറ്റ്സർലാന്റിലെ ഉസ്റ്ററിൽ ജനിച്ചു. ഇപ്പോൾ സൂറിച്ച് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

കൊച്ചി-മുസിരിസ് ബിനാലെ 2016[തിരുത്തുക]

റിഫ് ഓഫ് 2016 എന്ന സൃഷ്ടി

റിഫ് ഓഫ് 2016 (riff off.OI#16238) എന്ന പ്രതിഷ്ഠാപനമാണ് കൊച്ചി-മുസിരിസ് ബിനാലെയിൽ ഗ്രാംസ്മ അവതരിപ്പിച്ചത്. ഭൂകമ്പം നടന്ന സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രതിഷ്ഠാപനമാണിത്. ഇതിനായി വിണ്ടു കീറിയ ഭൂമിയും അതിലേക്ക് വീണു കിടക്കുന്ന കോൺക്രീറ്റിന്റെ ഭാഗവുമാണ് നിർമ്മിച്ചത്. ഭൂമി കുഴിച്ച് 110 ടൺ ഭാരം വരുന്ന കോൺക്രീറ്റ് സ്ലാബ് ഉണ്ടാക്കി. കുഴിയിലേക്ക് വീണുകിടക്കുന്ന കോൺക്രീറ്റ് സ്ലാബ് ഏതാണ്ട് 170 ഡിഗ്രി ഉയർന്നു നിൽക്കണമെന്നാണ് ഉദ്ദേശിച്ചത്. കൂറ്റൻ ക്രെയിൻ കൊണ്ടുവന്ന് അതുയർത്താൻ ശ്രമിച്ചു. പക്ഷെ പിൻഭാഗത്തിന്റെ ഭാരം കാരണം സ്ലാബ് കൂടുതൽ ഉയർന്നു പോയി. ഉദ്ദേശിച്ചതു പോലെ പ്രതിഷ്ഠാപനം നിറുത്താൻ സാധിച്ചില്ലയെന്ന് ഗ്രാംസ്മ പറയുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കാന്റോൺ സൂറിച്ച് ആർട്ട് അവാർഡ് (2012)
  • സ്വിസ് ആർട്ട് ആവാർഡ്(2001)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോബ്_ഗ്രാംസ്മ&oldid=2483850" എന്ന താളിൽനിന്ന് ശേഖരിച്ചത്