Jump to content

ബലികർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിതൃക്കളുടെ സ്മരണയ്ക്കായി ഹിന്ദുക്കൾ ആചരിക്കുന്ന കർമ്മമാണ് ബലികർമ്മം. ഒരു കർമ്മിയുടെ നേതൃത്വത്തിലും നിർദ്ദേശത്തിലുമാണ് ഇത് നിർവ്വഹിക്കുന്നത്. ദർപ്പ വിരിക്കുക, എള്ള്, പൂവ്, ചന്ദനം എന്നിവ നൽകുക, പിണ്ഡം വെയ്ക്കുക, നീർ കൊടുക്കുക എന്നിവ ചെയ്ത് പിണ്ഡം ബലികാക്കകൾക്ക് നൽകുന്നു. എല്ലാ വർഷവും പൂർവ്വികരുടെ സ്മരണയ്ക്കായി ഈ കർമ്മം അനുഷ്ടിക്കുന്നു. പുരുഷന്മാർ തെക്കോട്ടും സ്ത്രീകൾ കിഴക്കോട്ടും തിരിഞ്ഞിരുന്നാണ് കർമ്മം ചെയ്യേണ്ടത്. [1]
ബലികളിൽ മുഖ്യം കർക്കിടകവാവു ബലിയാണ്. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കും എന്നൊരു വിശ്വാസവുമുണ്ട്.

അവലംബം[തിരുത്തുക]

  1. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾ, ദീപു രാധാകൃഷ്ണൻ, ഏപ്രിൽ 2007, പേജ് 46
"https://ml.wikipedia.org/w/index.php?title=ബലികർമ്മം&oldid=2382531" എന്ന താളിൽനിന്ന് ശേഖരിച്ചത്