പ്രിയാ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു കഥകളി കലാകാരിയാണ് പ്രിയാ നമ്പൂതിരി. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനിയാണ്. ശ്രീകൃഷ്ണപുരം കോടനാട്ട് മനയ്ക്കൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും ദേവി അന്തർജനത്തിന്റെയും മകളായി ജനിച്ച പ്രിയ നമ്പൂതിരി കഴിഞ്ഞ 24 വർഷങ്ങളായി കഥകളി അഭ്യസിക്കുന്നു.[1] മുംബൈ സർവകലാശാലയുടെ കീഴിലുള്ള നളന്ദ നൃത്തവിദ്യാലയത്തിലെ അധ്യാപകനായ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ ശിഷ്യയാണ് പ്രിയ. രാവണൻ, ഹനുമാൻ, നരകാസുരൻ, കാട്ടാളൻ തുടങ്ങി നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മുംബൈയിൽ സ്ഥിരതാമസമാണ്. മുംബൈയിൽ ടി.സി.എസിൽ ഉദ്യോഗസ്ഥനായ സുദീപാണ് ഭർത്താവ്. മകൾ: അനന്യ.

പുരസ്കാരങ്ങൾ[തിരുത്തുക]

കഥകളി വേഷത്തിനുള്ള കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ 2018-ലെ ജൂനിയർ ഫെലോഷിപ് പ്രിയാ നമ്പൂതിരിക്ക് ലഭിച്ചു.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രിയാ_നമ്പൂതിരി&oldid=3968838" എന്ന താളിൽനിന്ന് ശേഖരിച്ചത്