Jump to content

പൊയിൽക്കാവ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട്‌ ജില്ലയിൽ കൊയിലാണ്ടി താലൂക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പൊയിൽക്കാവ്‌. കിഴക്കൻ അതിർത്തിയിൽ ഉള്ളൂർ പുഴയോരത്ത്‌ വ്യാപിച്ചു കിടക്കുന്ന അമൂല്യ ജൈവസമ്പത്തുള്ള കണ്ടൽ വനപ്രദേശം, പടിഞ്ഞാറ്‌ പൊയിൽക്കാവ്‌ ബീച്ച്‌, കടലോടടുത്ത്‌ സ്ഥിതി ചെയ്യുന്ന പതിനഞ്ച്‌ ഏക്കറോളം വിസ്‌തൃതയുള്ള കന്യാവനമെന്ന്‌ വിശേഷിപ്പിക്കാവുന്ന[അവലംബം ആവശ്യമാണ്] കാവ്‌ എന്നിവ ഇവിടുത്തെ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിച്ചുപോരുന്നു. റെയിൽപാത, എൻ.എച്ച്‌. 17 എന്നിവ ഈ പഞ്ചായത്തിലുടെ കടന്നു പോവുന്നു. 13.60 ചതുരശ്ര കിലോമീറ്റിർ ഭുവിസ്‌തീർണ്ണമുള്ള ഇവിടെ 3.5 കിലോമീറ്ററോളം കടലോരവും ചെറിയ കുന്നുകളും ചരിവു പ്രദേശങ്ങളം പാടങ്ങളും സമതലപ്രദേശങ്ങളും അടങ്ങുന്നതാണ്‌. ഏകദേശം 4700 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. പകുതിയിലധികം കുടുംബങ്ങൾക്കും 25 സെന്റിന്‌ താഴെ മാത്രമെ ഭുമിയുള്ളു. ചെറുകിട കർഷകരും, കർഷകതൊഴിലാളികളും, മൽസ്യതൊഴിലാളികളും, നിർമ്മാണതൊഴിലാളികളും, ചെറുകിട കച്ചവടക്കാരും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഖാദി, കയർ, തുന്നൽ, മോട്ടോർ വാഹനമേഖലകളിൽ പണിയെടുക്കുന്നവരും അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ചെയ്യുന്നവരുമാണ്‌ ഇവിടുത്തെ ജനങ്ങൾ. കാലി വളർത്തൽ ഉപജീവനമാർഗ്ഗമായി കരുതുന്ന അനേകം കുടുംബങ്ങൾ ഇവിടെയുണ്ട്‌.ചെങ്ങാട്ടുകാവ് പഞ്ചായത്തിലെ ഒരു പ്രധാന വാർഡ് ആണ് പൊയിൽക്കാവ്


പൊയിൽക്കാവ് ഗ്രാമം ഇവിടത്തെ ദുർഗാദേവി ക്ഷേത്രം മൂലം വളരെ പ്രസിദ്ധമാണ്. പരശുരാമൻ പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കുന്ന ഈ അമ്പലം കടലിനോട് ചേർന്നുള്ള വനത്തിനുള്ളിൽ ആണ്. മീനം ഒന്നു മുതൽ അഞ്ചു വരെ ആണിവിടത്തെ ഉത്സവം. വെടിക്കെട്ടിനു ഏറെ പേരുള്ള ഈ ഉത്സവം ഇപ്പോൾ ആനക്കമ്പക്കാരുടെ താവളം കൂടിയാണ്. മലബാറിലെ ഒരു പ്രധാന ക്ഷേത്രമായി പൊയിൽക്കാവ് ക്ഷേത്രം അറിയപ്പെടുന്നു.

ഏറെ പഴക്കമുള്ള പൊയിൽക്കാവ് ഹൈസ്കൂൾ വിദ്യാഭ്യാസരംഗത്ത് ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ വർഷം +2 ഇവിടെ അനുവദിച്ചു.


"https://ml.wikipedia.org/w/index.php?title=പൊയിൽക്കാവ്‌&oldid=3334307" എന്ന താളിൽനിന്ന് ശേഖരിച്ചത്