Jump to content

പൊട്ടക്കുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം നഗരത്തിലെ പട്ടത്തിനടുത്ത ഒരു പ്രദേശമാണ് പൊട്ടക്കുഴി. പട്ടം - മെഡിക്കൽ കോളേജ് റോഡിൽ പട്ടത്തുനിന്ന് ഏകദേശം 1 കിലോമിറ്റർ അകലെയാണ് പൊട്ടക്കുഴി സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം നഗരസഭയുടെ പട്ടം വാർഡിലാണ് ഉൾപ്പെടുന്ന പ്രദേശമാണിത്. പാവങ്ങളുടെ പടത്തലവൻ എന്ന് അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവും ഇന്ത്യൻ കോഫി ഹൌസ് സ്ഥാപകനുമായ എ.കെ. ഗോപാലൻറെ സ്മരണാർത്ഥം തിരുവനന്തപുരം നഗരസഭ നിർമ്മിച്ച എ.കെ.ജി. പാർക്കും എ.കെ.ജി പ്രതിമയും ഇവിടെ സ്ഥിതി ചെയ്യുന്നു.

ഗതാഗതം[തിരുത്തുക]

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്ററും കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കിലോമീറ്ററുമാണ് പൊട്ടക്കുഴിയിലേക്കുള്ള ദൂരം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 6 കിലോമീറ്റർ അകലേയാണ്.

പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

ആര്യ സെൻട്രൽ സ്കൂൾ

"https://ml.wikipedia.org/w/index.php?title=പൊട്ടക്കുഴി&oldid=2956886" എന്ന താളിൽനിന്ന് ശേഖരിച്ചത്