പീപ്പിൾസ് ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീപ്പിൾസ് ഫൗണ്ടേഷൻ

പീപ്പിൾസ് ഫൗണ്ടേഷൻ ലോഗോ
സ്ഥാപിക്കപ്പെട്ടത്2016 ഫെബ്രുവരി 6
ആസ്ഥാനംകോഴിക്കോട്
പ്രവർത്തന മേഖലകേരളം
പ്രധാന ശ്രദ്ധസാമൂഹിക സേവനം
വെബ്‌സൈറ്റ്http://peoplesfoundation.org/

പീപ്പിൾസ് ഫൗണ്ടേഷൻ. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഒ സംഘടന. ജനക്ഷേമ- വിദ്യാഭ്യാസ-തൊഴിൽ-ആരോഗ്യ സേവന മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഭവനപദ്ധതി, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, സ്കോളർഷിപ്പ് വിതരണം, ബോധവൽക്കരണ പരിപാടികൾ മുതലായ വ്യത്യസ്തമേഖലകളിലാണ് സംഘടന പ്രവർത്തനങ്ങൾ നടക്കുന്നത്. ഫൗണ്ടേഷന് കീഴിലുള്ള ജനകീയ ഭവനപദ്ധതിയാണ് പീപ്പിൾസ് ഹോം. [1] നിർദ്ദനരായ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം, സാമൂഹിക സേവന മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണം, നിർവഹണം, ഗവേഷണം, അവലോകനം, മനുഷ്യവിഭവശേഷി ഒരുക്കൽ, ഗൈഡൻസ്, കൺൾട്ടൻസി, പബ്ലിക് റിലേഷൻ, പരിശീലനം, സാമ്പത്തിക വിഭവശേഖരണം, പങ്കാളിത്ത പദ്ധതികൾ, ഡോക്യുമെന്റേഷൻ എന്നിവയാണ് പ്രവർത്തന മേഖലകൾ.[2]

പീപ്പിൾസ് ഹോം[തിരുത്തുക]

പീപ്പിൾസ് ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച ജനകീയ ഭവന പദ്ധതിയാണ് പീപ്പിൾസ് ഹോം. "ആകാശം മേൽക്കൂരയായവർക്ക് സ്‌നേഹത്തിന്റെ കൂടൊരുക്കാം" എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. സംസ്ഥാനത്തെ 1500 ദരിദ്ര കുടുംബങ്ങൾക്ക് 500 ചതുരശ്ര അടിയിൽ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന പദ്ധതി പട്ടികജാതി-പിന്നാക്ക വിഭാഗ ക്ഷേമ, ടൂറിസം മന്ത്രി എ.പി. അനിൽ കുമാറാണ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. [3] പദ്ധതി പ്രകാരമുള്ള ആദ്യ 10 വീടുകളടങ്ങുന്ന പീപ്പിൾസ് വില്ലേജിന്റെ സമർപ്പണം കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. [4] [5] കോട്ടയം ഇല്ലിക്കൽ [1], വയനാട് പനമരം [2][പ്രവർത്തിക്കാത്ത കണ്ണി], മലപ്പുറം വണ്ടൂർ [3] , മലപ്പുറം നിലമ്പൂർ [4] എന്നിവിടങ്ങളിലും പീപ്പിൾസ് വില്ലേജുകൾ കൈമാറി.

എജ്യുക്യാച്ച്[തിരുത്തുക]

വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾ പഠന സൗകര്യമൊരുക്കുകയും പഠനോപകരണ സഹായം ലഭ്യമാക്കുകയും ചെയ്യുന്നതിനായി സംസ്ഥാന തലത്തിൽ പീപ്പിൾസ് ഫൗണ്ടേഷന് കീഴിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് എജ്യുക്യാച്ച്. പദ്ധതിയുടെ ഉദ്ഘാടനം 2016 മെയ് 28 ന് മന്ത്രി എ.കെ. ശശീന്ദ്രനാണ് നിർവ്വഹിച്ചത്. കേരളത്തിലെ 300 പിന്നാക്ക പ്രദേശങ്ങളിലെ 4000 ദരിദ്ര വിദ്യാർഥികൾക്കാണ് സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നത്. മലയോര-തീരദേശങ്ങൾ, ചേരി പ്രദേശങ്ങൾ, പിന്നാക്ക കോളനികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് പദ്ധതി പ്രഖ്യാപിച്ചത് [6].

കോവിഡ്19: പ്രവാസി പുനരധിവാസം[തിരുത്തുക]

കോവിഡ് ബാധിച്ച് മരണമടഞ്ഞ നിർധനരായ ഗൾഫ് പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതികൾ നടപ്പാക്കുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അറിയിച്ചു. നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വീട്, മരണമടഞ്ഞ പ്രവാസികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ്, അർഹരായ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്വയം തൊഴിൽ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങൾക്ക് ഭൂമി എന്നിവ ഉൾക്കൊള്ളുന്നതാണ് പുനരധിവാസ പദ്ധതികൾ. പണി പൂർത്തിയാകാത്ത വീടുകൾ പൂർത്തിയാക്കാനും പുതിയ വീടുകൾ പണിയാനും സഹായം നൽകും. വീടുവെക്കാൻ സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷന്റെ കൈവശം വിവിധ ജില്ലകളിലുള്ള സ്ഥലം അവർക്ക് സൗകര്യപ്രദമാണെങ്കിൽ അവിടെ ആവശ്യമായ സ്ഥലം നൽകും. [5]

അവലംബം[തിരുത്തുക]

  1. "പീപ്പിൾസ് ഹോം ജനകീയ ഭവന പദ്ധതിക്ക് കൊച്ചിയിൽ തുടക്കം". മാതൃഭൂമി ദിനപത്രം 08.02.2016. Archived from the original on 2016-02-08. Retrieved 2016-05-07. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "സേവന പ്രവർത്തനങ്ങൾക്ക് ദിശ നൽകുകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ". പ്രബോധനം വാരിക 12.02.2016. Archived from the original on 2017-02-02. Retrieved 2016-10-17. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "പീപ്ൾസ് ഫൗണ്ടേഷൻ 'പീപ്ൾസ് ഹോം' ജനകീയ ഭവനനിർമ്മാണ പദ്ധതിക്ക് തുടക്കം". peoplesfoundation.org. Archived from the original on 2016-10-26. Retrieved 2016-10-17. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. "പീപ്പിൾസ് ഫൗണ്ടേഷൻ ഭവനപദ്ധതിയിൽ പത്തുവീടുകൾ കൈമാറി". മാതൃഭൂമി ദിനപത്രം 17.10.2016. Archived from the original on 2016-10-20. Retrieved 2016-10-17. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. "പീപ്പിൾസ് ഫൗണ്ടേഷൻ ഭവനരഹിതർക്ക് നിർമ്മിച്ച പത്ത് വീടുകളുടെ സമർപ്പണം കോഴിക്കോട് നടന്നു". anweshanam.com. Archived from the original on 2016-10-20. Retrieved 2016-10-17. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  6. "പീപ്പിൾസ് ഫൗണ്ടേഷൻ സ്‌കൂൾ കിറ്റ് വിതരണം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും". www.islamonlive.in. Retrieved 2016-05-17.[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=പീപ്പിൾസ്_ഫൗണ്ടേഷൻ&oldid=4084515" എന്ന താളിൽനിന്ന് ശേഖരിച്ചത്