Jump to content

പാലത്ത്

Coordinates: 11°20′13″N 75°49′35″E / 11.3370°N 75.8265°E / 11.3370; 75.8265
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലത്ത്
ഗ്രാമം
പാലത്ത് is located in Kerala
പാലത്ത്
പാലത്ത്
Coordinates: 11°20′13″N 75°49′35″E / 11.3370°N 75.8265°E / 11.3370; 75.8265
സമയമേഖലUTC+5:30 (IST)
PIN
673611
ടെലിഫോൺ കോഡ്0495
വാഹന റെജിസ്ട്രേഷൻKL-11, KL-76
ലോക്‌സഭ മണ്ഡലംകോഴിക്കോട്
നിയമസഭാ മണ്ഡലംഎലത്തൂർ

കോഴിക്കോട് ജില്ലയിലെ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശം ആണ് പാലത്ത്.[1]

സ്ഥാനം[തിരുത്തുക]

ജില്ലാ ആസ്ഥാനമായ കോഴിക്കോട് നിന്ന് 9 കിലോമീറ്ററും, ചേളന്നൂരിൽ നിന്ന് 3 കിലോമീറ്ററും നരിക്കുനിയിൽ നിന്ന് 6 കിലോമീറ്ററും മാറി സ്ഥിതിചെയ്യുന്നു. പറമ്പിൽ ബസാർ, പയിമ്പ്ര, കുരുവട്ടൂർ, കക്കോടി, നരിക്കുനി എന്നിവയാണ് അടുത്ത ഗ്രാമങ്ങൾ.

ഗതാഗതം[തിരുത്തുക]

പാലത്ത് ഗ്രാമം കേരളത്തിൻറെ മറ്റ് ഭാഗങ്ങളെ പടിഞ്ഞാറ് കോഴിക്കോട് നഗരത്തിലൂടെയും കിഴക്ക് നരിക്കുനി പട്ടണത്തിലൂടെയും ബന്ധിപ്പിക്കുന്നു. സമീപ ഗ്രാമങ്ങളുമായി ബസ് മാർഗ്ഗം ബന്ധപ്പെട്ടുകിടക്കുന്നു[2], കൂടാതെ നരിക്കുനി - കോഴിക്കോട് റൂട്ടിൽ പാലത്ത് വഴി ഓരോ 10 മിനിറ്റിലും ബസ്സ് സർവീസ് ഉണ്ട്.

കണ്ണൂരും കോഴിക്കോടും ആണ് അടുത്തുള്ള വിമാനത്താവളങ്ങൾ. എലത്തൂരും കോഴിക്കോടും ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. മൂഴിക്കൽ വഴി കടന്നു പോകുന്ന ദേശീയപാത 766 കൽപ്പറ്റ, മൈസൂർ, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളെ ഈ ഗ്രാമവുമായി ബന്ധിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Palath,Kozhikkode". wikivillage.in. Archived from the original on 16 മേയ് 2022.
  2. https://www.mathrubhumi.com/mobile/kozhikode/malayalam-news/narikkuni-1.700346[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാലത്ത്&oldid=3814405" എന്ന താളിൽനിന്ന് ശേഖരിച്ചത്