Jump to content

പാച്ചേനി കുഞ്ഞിരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മുൻ കേരള നിയമസഭാംഗവുമാണ് പാച്ചേനി കുഞ്ഞിരാമൻ. 1987 മുതൽ 1996 വരെ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് പാച്ചേനി കുഞ്ഞിരാമൻ ആയിരുന്നു.

ജീവിതരേഖ[തിരുത്തുക]

1929 മാർച്ചിൽ കെ. കേളന്റെ മകനായി ജനിച്ചു[1]. രണ്ടു വർഷം ജയിലിൽ ആയിരുന്നു. 6 വർഷം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ആറോൺ മിൽ സമരത്തിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 1989 നവംബർ 27-നു നടന്ന ഉപതെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയമസഭാമണ്ഡലത്തിൽ നിന്നു എട്ടാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു[1].തുടർന്ന് ഒൻപതാം കേരള നിയമസഭയിലേക്കും തളിപ്പറമ്പിൽ നിന്നു തന്നെ തെരഞ്ഞെടുക്കപ്പെട്ടു[1]. സി.പി.ഐ.എം. കേരള സംസ്ഥാന സമിതി അംഗം, കേരള കർഷകസംഘം അംഗം, തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1998 ജൂലൈ 24 നു അന്തരിച്ചു[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാച്ചേനി_കുഞ്ഞിരാമൻ&oldid=3543319" എന്ന താളിൽനിന്ന് ശേഖരിച്ചത്