പരൈദ് തബാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യു.എൻ. സമാധാനപുരസ്കാരം നേടിയ ദക്ഷിണ സുഡാനിലെ എമിറിറ്റസ് ബിഷപ്പാണ് പരൈദ് തബാൻ(ജനനം : 1936 - മരണം: 1 നവംബർ 2023). റോമൻ കാത്തോലിക് വിഭാഗത്തിൽപ്പെടുന്ന ഇദ്ദേഹമാണ് ന്യൂ സുഡാൻ കൗൺസിൽ ഓഫ് ചർച്ചസ് സ്ഥാപിച്ചത്.[1] കടുത്ത വംശീയസംഘർഷം നിലനിൽക്കുന്ന ദക്ഷിണ സുഡാനിൽ തബാന്റെ നേതൃത്ത്വത്തിൽ നിരവധി സമാധാനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദക്ഷിണ സുഡാനിലെ കിറോൺ ഗ്രാമമാണ് തബാന്റെ പ്രവർത്തനകേന്ദ്രം. വ്യത്യസ്ത വംശത്തിൽപ്പെട്ടവരും വിവിധ മതവിശ്വാസികളുമായവരെ ചേർത്ത് 2005ൽ ആണ് ഈ ഗ്രാമം രൂപീകരിച്ചത്. രാജ്യത്തിനാകെ മാതൃകയായി പരസ്പര സഹവർത്തിത്വത്തോടെയാണ് ഇവർ ഈ ഗ്രാമത്തിൽ കഴിയുന്നത്. [2]

അവലംബം[തിരുത്തുക]

  1. http://www.csbsju.edu/Peace-Studies.htm
  2. http://www.deshabhimani.com/newscontent.php?id=261682

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Taban, Paride
ALTERNATIVE NAMES
SHORT DESCRIPTION Bishop of the Roman Catholic Diocese of Torit in southern Sudan
DATE OF BIRTH 1936
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പരൈദ്_തബാൻ&oldid=4023509" എന്ന താളിൽനിന്ന് ശേഖരിച്ചത്