നവധാഭക്തി
ഒൻപത് വിധത്തിലുള്ള ഭക്തിയെ നവധാഭക്തി എന്നു പറയുന്നു. നവം എന്നത് ഒൻപതിനെ സൂചിപ്പിക്കുന്നു.
ഹൈന്ദവ വിശ്വാസം[തിരുത്തുക]
ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തി ഒൻപത് തരത്തിലുണ്ട്:-
- ശ്രവണം
- കീർത്തനം
- സ്മരണം
- പാദസേവനം
- അർച്ചനം
- വന്ദനം
- ദാസ്യം
- സഖ്യം
- ആത്മനിവേദനം
എന്നിവയാണവ.
ശ്രവണം[തിരുത്തുക]
ഈശ്വരനാമങ്ങൾ, സ്തോത്രങ്ങൾ, ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം.
കീർത്തനം[തിരുത്തുക]
കേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നതാണ് കീർത്തനം. സങ്കീർത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാർച്ചനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്മരണം[തിരുത്തുക]
സദാ ഈശ്വരനെ ഓർത്തുകൊണ്ടിരിക്കുക എന്നതാണ് സ്മരണം. ആദ്യത്തെ രണ്ടെണ്ണം ഭക്തിയിലേക്കെത്താനുള്ള പ്രാഥമിക മാർഗങ്ങളാണെങ്കിൽ, ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യമുണ്ടാകുന്നതാണ് സ്മരണം.
പാദസേവനം[തിരുത്തുക]
ഈശ്വരപാദപൂജയാണ് പാദസേവനം കൊണ്ടുദ്ദേശിക്കുന്നത്. അത് കേവലമായ വിഗ്രഹപൂജയല്ല; ഈശ്വരസൃഷ്ടിയായ പ്രപഞ്ചത്തെ സേവിക്കൽ കൂടിയാണ്.
അർച്ചനം[തിരുത്തുക]
ഈശ്വരാർച്ചന തന്നെയാണ് അർച്ചന.
വന്ദനം[തിരുത്തുക]
ഭഗവാനെയും ഭഗവാന്റെ സൃഷ്ടികളായ എല്ലാറ്റിനെയും ഭക്തിപൂർവം വണങ്ങുന്നതാണ് വന്ദനം.
ദാസ്യം[തിരുത്തുക]
ഈശ്വരനെ സ്വാമി അഥവാ യജമാനനായി കണ്ട് ദാസനെപ്പോലെ ജീവിക്കലാണ് ദാസ്യം.
സഖ്യം[തിരുത്തുക]
ഈശ്വരനെ തന്റെ കൂട്ടുകാരനെപ്പോലെ കണ്ട് പെരുമാറാൻ കഴിയുന്ന ഭക്തിയുടെ ഒരു സമുന്നതതലമാണ് സഖ്യം.
ആത്മനിവേദനം[തിരുത്തുക]
ഈശ്വരനിൽ തന്നെത്തന്നെ സമർപ്പിക്കലാണ് ആത്മനിവേദനം. അനുക്രമം ഉയരുന്ന ഭക്തിയുടെ വിവിധ തലങ്ങളാണ് നവധാഭക്തി എന്ന സങ്കല്പത്തിലൂടെ അനാവൃതമാകുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ഭക്തിസങ്കല്പമാണ് ഏകാദശഭക്തി.
നവധാഭക്തിയുടെ ഓരോരോ ഭാവങ്ങളുടെ വിശദീകരണങ്ങളായ സ്വാതിതിരുനാൾ നവരത്നമാലികാ കീർത്തനങ്ങൾ.[1]
അവലംബം[തിരുത്തുക]
- ↑ http://www.swathithirunal.in/articles/pushpakiran.htm His Highness Sri. Swathi Thirunal Maharaja, who lived from 1813 to 1847 A.D., had made his mark in the world of Carnatic Music, not only as a first-rate composer, but also as a superb musician.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നവധാഭക്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |