തൈക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ കിഴക്കുഭാഗത്ത് തൈക്കാട്ട്, ആർട്സ് കോളേജിന് സമീപം സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തൈക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം. പ്രഭാസത്യകസമേതനായ ധർമ്മശാസ്താവ് കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, മഹാവിഷ്ണു, ദുർഗ്ഗാദേവി, സുബ്രഹ്മണ്യൻ, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. തിരുവനന്തപുരത്തെ ഏറ്റവും വലുതും പ്രസിദ്ധവുമായ ഈ ശാസ്താക്ഷേത്രത്തിൽ നിത്യേന വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. മണ്ഡലകാലത്ത് നിരവധി ഭക്തർ ഇവിടെനിന്നും കെട്ടുനിറച്ച് ശബരിമല ദർശനത്തിന് പുറപ്പെടാറുണ്ട്. മകരവിളക്ക് ദിവസം ആറാട്ട് വരത്തക്ക വിധം അഞ്ചുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ, മീനമാസത്തിലെ പൈങ്കുനി ഉത്രവും വിശേഷദിവസമാണ്. തൈക്കാട് എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

ചരിത്രപ്രകാരം ഏകദേശം അഞ്ഞൂറുവർഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് തൈക്കാട്ടുള്ളത്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമായ ശ്രീപത്മനാഭസ്വാമിക്ഷേത്രം പുതുക്കിപ്പണിയാൻ വന്ന ശില്പികൾ ഇവിടെ താമസിച്ചിരുന്നതായി കഥകളുണ്ട്. ഈ ക്ഷേത്രം നിലവിൽ വന്നതിനെക്കുറിച്ച് പറയപ്പെടുന്ന കഥ ഇങ്ങനെയാണ്: