തേങ്ങ പൊളിക്കുന്ന ഉപകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേങ്ങാപ്പൊതിയന്ത്രം

ഇത് തേങ്ങ അഥവാ നാളികേരം ഉപയോഗിക്കുന്നതിനായി അതിന്റെ ചകിരി പൊതിക്കുന്നതിന് ( പൊളിക്കുന്നതിനു )വേണ്ടി ഉപയോഗിക്കുന്ന ഒരു ലഘു യന്ത്രമാണ്. രണ്ട് മുതൽ മൂന്ന് അടി വരെ ഉയരമുള്ള ഈ ഉപകരണം ഇരുമ്പ് കൊണ്ട് നിർമിച്ചതാണ്. ഈ ഉപകരണത്തിന്റെ അടിഭാഗം പരന്നതാണ്. ഏറ്റവും മുകൾ ഭാഗത്തിൽ കൂർത്ത മുനകൾ ഉള്ള രണ്ട് അലകുകൾ ചേർന്ന് നിൽക്കുന്നു. ഒരു അലക് ഉപകരണത്തിന്റെ പ്രധാനഭാഗത്തോട് യോജിച്ച അവസ്ഥയിലാണ്. രണ്ടാമത്തെ അലക് ഉപകരണം പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന രണ്ടടിയോളം നീളം ഉള്ള ഉരുണ്ട ഒരു കൈപ്പിടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അലകുകൾ ചേർന്ന് നിൽക്കുമ്പോൾ കൈപ്പിടി ഉപകരണത്തിനു തിരശ്ചീനമായി നിലകൊള്ളുന്നു.

പ്രവർത്തിപ്പിക്കുന്ന വിധം[തിരുത്തുക]

ഉപകരണത്തിന്റെ മുകൾ ഭാഗത്തെ അലകുകൾ ചേർന്ന് നിൽക്കുന്ന അവസ്ഥയിൽ നാളികേരം കൂർത്ത് അലകുകളിലേയ്ക്ക് കുത്തിയിറക്കുക. കാലുകൾ കൊണ്ട് ഉപകരണത്തിന്റെ പരന്ന അടിഭാഗത്ത് ബലം കൊടുത്തുകൊണ്ട് കൈപ്പിടി ശക്തിയായി മുകളിലേയ്ക്ക് ഉയർത്തുക. ഈ സമയം അലകുകൾ പരസ്പരം അകലുകയും നാളികേരത്തിന്റെ ചകിരി ചിരട്ടയിൽ നിന്ന് അടരുന്നതിനു സഹായിക്കുകയും ചെയ്യും. ഇങ്ങനെ മൂന്നോ നാലോ തവണ ചെയ്താൽ നാളികേരത്തിൽ നിന്ന് ചകിരി മുഴുവൻ നീക്കം ചെയ്യാനാവുന്നു.

മറ്റുള്ളവ[തിരുത്തുക]

ആവശ്യം കഴിഞ്ഞാൽ വിവിധഭാഗങ്ങളാക്കി മാറ്റാവുന്ന തരത്തിൽ ഈ ഉപകരണത്തിന്റെ നവീകരിച്ച രൂപം നിലവിൽ വന്നിട്ടുണ്ട്.

കുറ്റകൃത്യങ്ങൾ[തിരുത്തുക]

മോഷണശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഇരുമ്പുകൊണ്ട് നിർമിച്ച ഈ ഗാർഹികോപകരണം വിരളമായി ഉപയോഗിക്കുന്നു[അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]