ചട്ടിപ്പത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചട്ടിപ്പത്തിരി
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: മൈദ

മലബാറിലെ ഒരു പലഹാരമാണ് ചട്ടിപ്പത്തിരി.[1]

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

ആദ്യമായി മൈദ മാവ് നന്നായി കുഴച്ചു നേരിയതാക്കി ചപ്പാത്തി പോലെ പരത്തി ചുട്ടെടുക്കുക. പൊള്ളിക്കാതെ കുറഞ്ഞ തീയിൽ വേണം ചുട്ടെടുക്കാൻ. 12 എണ്ണം ചുട്ടെടുക്കാം. ശേഷം 8 കോഴിമുട്ട എടുത്ത് പൊട്ടിച്ചു ഒരു പത്രത്തിൽ ഒഴിക്കുക. ഏലക്ക പൊടിച്ചത്, 4 സ്പൂൺ പഞ്ചസാര എന്നിവ ചേർത്തു ഒരു ഫ്രൈയിങ്ങ് പാനിൽ ഒഴിച്ചു ചിക്കിയെടുക്കുക. അതിനു ശേഷം കസ്ക്കസ് നന്നായി കഴുകി വറുത്തെടുക്കുക. അതിനുശേഷം 4 കോഴിമുട്ട, തേങ്ങപാൽ, പഞ്ചസാര അല്പം ഏലക്കാപൊടി എന്നിവ ചേർത്തു നന്നായി ഇളക്കുക. പാകമാക്കി വെച്ച പത്തിരി കൊള്ളാൻ മാത്രം വലിപ്പമുള്ള ഒരു പാത്രം എടുക്കുക. അതിലേക്ക് 3 സ്പൂൺ നെയ്യ് ചേർക്കുക. അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുക്കുക. ശേഷം ഒരു പത്തിരി എടുത്തു നേരത്തെ ഉണ്ടാക്കി വച്ച മിശ്രതത്തിൽ മുക്കി പത്രത്തിൽ വക്കുക. മുകളിൽ വറുത്തു വച്ച കസ്ക്കസ്, ചിക്കി വച്ച കോഴിമുട്ട, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇടുക. ശേഷം മുകളിൽ വേറെ പത്തിരി വയ്ക്കുക. ഇതേപോലെ എല്ലാ പത്തിരിയിലും ചെയ്യുക. 12 പത്തിരിയിലും ചെയ്തു കഴിഞ്ഞാൽ ബാക്കി വന്ന മിശ്രിതം മുകളിലൂടെ ഒഴിച്ചു കൊടുക്കാം. അണ്ടിപ്പരിപ്പ്, മുന്തിരി, കസ്ക്കസ് എന്നിവ വച്ചു ഡെക്കറെറ്റ് ചെയ്‌തു അടച്ചു വെച്ച് കുറഞ്ഞ തീയിൽ വേവിക്കുക. പാകമയതിനു ശേഷം മുറിച്ച്‌ എടുക്കാം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "KERALA SNACKS - MALABAR CHATTIPPATHIRI / ATHISHAYAPATHIRI / LAYERED PANCAKE". tastymalabarfoods.com.
"https://ml.wikipedia.org/w/index.php?title=ചട്ടിപ്പത്തിരി&oldid=3513208" എന്ന താളിൽനിന്ന് ശേഖരിച്ചത്