Jump to content

ഗോവിന്ദ ഭഗവത്പാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോവിന്ദ ഭഗവത്പാദർ
ഗുരുഗൗഡപാദർ
തത്വസംഹിതഅദ്വൈതവേദാന്തം
പ്രധാന ശിഷ്യ(ർ)ശങ്കരാചാര്യർ

ആദിശങ്കരന്റെ ഗുരു എന്ന നിലയിൽ പ്രസിദ്ധനായ ഹൈന്ദവാചാര്യനാണു് ഗോവിന്ദ ഭഗവത്പാദർ. ഗൗഡപാദാചാര്യരുടെ ശിഷ്യനാണു ഇദ്ദേഹം. ശങ്കരന്റെ വിവേക ചൂഢാമണിയിൽ ഇദ്ദേഹത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ശങ്കരവിജയത്തിലും ഗോവിന്ദ ഭഗവത്പാദരെ ശങ്കരന്റെ ഗുരുവായി ചിത്രീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റിയുള്ള വിവരങ്ങൾ ചുരുക്കമാണു്. ഐതീഹ്യമാലയിൽ ആദിശങ്കരന്റെ ഗുരുവായ ഗോവിന്ദ സ്വാമിയെ പറ്റി പരാമർശ്ശിക്കുന്നുണ്ട്.അദ്ദേഹത്തിന് നാലു ജാതിയിലെ നാലു ഭാര്യമാരിൽ ജനിച്ച മക്കളാണ് വരരുചിയും വിക്രമാദിത്യരാജാവും ഭട്ടിയും ഭർതൃഹരിയും.ഐതീഹ്യമാലയിലെ മഹാഭാഷ്യം എന്ന അധ്യായം ഇദ്ദേഹത്തെകുറിച്ചണ്.

"https://ml.wikipedia.org/w/index.php?title=ഗോവിന്ദ_ഭഗവത്പാദർ&oldid=3984442" എന്ന താളിൽനിന്ന് ശേഖരിച്ചത്