Jump to content

ഗുജറാത്ത് സി.എ.ജി. റിപ്പോർട്ട് 2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലയളവിലെ 2012 ഏപ്രിൽ മുതൽ 2013 മാർച്ച് സാമ്പത്തിക വർഷത്തിലെ ഓഡ്റ്റിംഗ് റിപ്പോർട്ടാണു് ഗുജറാത്ത് സി.എ.ജി. റിപ്പോർട്ട് 2013. പ്രസ്തുത സാമ്പത്തിക വർഷത്തിലെ കണക്കെടുപ്പിൽ ഗുരതര വീഴ്ചകൾ കണ്ടെത്തിയതായി സി.എ.ജി. റിപ്പോർട്ട് ചെയ്യുന്നു. വൻകിട സ്ഥാപനങ്ങൾക്ക് അർഹതയില്ലാത്ത നികുതിയിവു് നൽകിയെന്നു് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. അതു പ്രകാരം സർക്കാറിൽ എത്തിച്ചേരേണ്ട 25000 കോടി ഇന്ത്യൻ രൂപയുടെ നഷ്ടം അഞ്ച് ഓഡിറ്റ്ങ്ങുകളിലായ കണക്കാക്കുന്നു. 1500 കോടി രൂപ റിലയൻസ് പെട്രോളിയം, എസ്സാർ പവർ, അഡാനി ഗ്രൂപ്പ് എന്നിവയ്ക്ക് മാത്രമായി ഇളവു് നല്കിയതായും കണക്കാക്കുന്നു. വൈദ്യുതി ആവശ്യത്തിനുണ്ടായിട്ടും സോളാർപദ്ധതിയിൽ നിന്നു് വഴിവിട്ട് വാങ്ങിക്കൂട്ടി 473.20 അധിക ബാദ്ധ്യത ഉപഭോക്താക്കൾക്ക് വരുത്തിവച്ചിരിക്കുകയാണു്

അവലംബം[തിരുത്തുക]