Jump to content

ഗിരിപൈ നെലകൊന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികളുടെ അവസാനകൃതികളിലൊന്നാണ് സഹാന രാഗത്തിൽ രചിച്ച പ്രസിദ്ധമായ ഗിരിപൈ നെലകൊന്ന.

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി ഗിരിപൈ നെലകൊന്ന രാമുനി
ഗുരി തപ്പക കണ്ടി
യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം മലമുകളിൽ
പ്രതിഷ്ഠിതനായിരിക്കുന്ന ഭഗവാൻ ശ്രീരാമനെ ഞാൻ കണ്ടു
അനുപല്ലവി പരിവാരുലു വിരി സുരടുലചേ
നിലബഡി വിസരുചു കൊസരുചു സേവിമ്പഗ
പുഷ്പാലംകൃതമായ വിശറികൾ വീശിക്കൊണ്ട് നിരന്തരമായി പ്രാർത്ഥിച്ച്
ആവശ്യങ്ങൾ ഉന്നയിക്കുന്ന പരിവാരങ്ങളുടെ മധ്യേനിൽക്കുന്ന ഭഗവാനെ ഞാൻ കണ്ടു
ചരണം പുലകാങ്കിതുഡൈ ആനന്ദാശ്രുവുല
നിമ്പുചു മാടലാഡ വലെനനി
കലുവരിഞ്ച കനി പദി പൂടലപൈ
കാചെദനനു ത്യാഗരാജ വിനുതുനി.
അമ്പരന്ന് രോമാഞ്ചമണിഞ്ഞ് ആനന്ദത്താൽ നിറകണ്ണുകളോടെ
എന്തൊക്കെയോ പറയാനുണ്ടെന്ന മട്ടിൽ നിൽക്കുന്ന എന്നോട്,
ത്യാഗരാജനാൽ ആരാധിക്കപ്പെടുന്ന അദ്ദേഹം, പത്തുദിവസത്തിനുള്ളിൽ
നിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്നുപറഞ്ഞു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗിരിപൈ_നെലകൊന്ന&oldid=4082308" എന്ന താളിൽനിന്ന് ശേഖരിച്ചത്