Jump to content

കുതിരാൻ‌മല

Coordinates: 10°34′30″N 76°22′30″E / 10.57500°N 76.37500°E / 10.57500; 76.37500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുതിരാൻ
Location of കുതിരാൻ
കുതിരാൻ
Location of കുതിരാൻ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം തൃശ്ശൂർ (20 കിലോമീറ്റർ)
ലോകസഭാ മണ്ഡലം തൃശ്ശൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

10°34′30″N 76°22′30″E / 10.57500°N 76.37500°E / 10.57500; 76.37500

കുതിരൻമല ശ്രീ ധർമ്മശാസ്ത ക്ഷേത്രം
കുതിരൻ കയറ്റം

തൃശ്ശൂർ ജില്ലയിലുള്ള ഒരു മലപ്രദേശമാണ് കുതിരൻമല. തൃശ്ശൂർ നിന്നും പാലക്കാട്ടേയ്ക്കുള്ള പാതയിൽ വാണിയംപാറയ്ക്ക് അടുത്താണ് ഈ മല സ്ഥിതിചെയ്യുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ സ്ഥലം. ഈ പാതയിലുള്ള പ്രധാന കയറ്റമാണ് കുതിരൻ കയറ്റം. മലയുടെ അടിവാരത്തുകൂടെ മണലിപ്പുഴ ഒഴുകുന്നു. മലയുടെ മുകളിൽ ഒരു ധർമ്മശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു. തൃശ്ശൂർ-പാലക്കാട് ഹൈവേയുടെ (എൻ.എച്ച്. 544) അരികിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഈ ക്ഷേത്രം. കുതിരപ്പുറത്ത് ഇരിയ്ക്കുന്ന ശാസ്താവിന്റെ അപൂർവ്വ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്.

==പേരിനുപിന്നിൽ== കുതിര പുറത്തിരിക്കുന്ന അയ്യപ്പനാണ് കുതിരാൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അതിനാൽ തന്നെ കുതിര കയറിയവൻ എന്നർത്ഥത്തിൽ അയ്യപ്പനു "കുതിരാൻ "എന്നറിയപ്പെട്ടു . ഈ പേര് സ്ഥലനാമത്തിനും കിട്ടി. കുതിരാൻ വാഴുന്ന മല/ കുതിരാൻ്റെ മലയാണ് കുതിരാൻ മല ആയത്

സ്ഥാനം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുതിരാൻ‌മല&oldid=4021921" എന്ന താളിൽനിന്ന് ശേഖരിച്ചത്