Jump to content

കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2009 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി. എഡ്വിൻ ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓർമ്മക്കായാണ് ഈ ദൂരദർശിനിക്ക് ഹബിൾ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഭൗമാന്തരീക്ഷത്തിനു വെളിയിലായുള്ള ഹബിളിന്റെ സ്ഥാനം മൂലം ദൃശ്യങ്ങൾ അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യം മൂലം മങ്ങിക്കാണില്ല, ദൃശ്യപശ്ചാത്തലം വായുവിൽ വിസരിതമാകില്ല, ഭൂമിയിൽ അന്തരീക്ഷത്തിലെ ഓസോൺ പാളിയാൽ തടയപ്പെടുന്ന അതിനീലലോഹിത രശ്മികൾ തടസ്സമില്ലാതെ ലഭിക്കുന്നു എന്നീ കാരണങ്ങളാൽ ഭൂമിയിലെ ദൂരദർശിനികൾക്ക് അപ്രാപ്യമായ ഗുണങ്ങളാണ്‌ ഹബിളിനുള്ളത്. 1990-ൽ നടന്ന ഹബിളിന്റെ വിക്ഷേപണം ജ്യോതിശാസ്ത്രചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു. ജ്യോതിർഭൗതികത്തിലെ സുപ്രധാനമായ ഒട്ടനവധി കണ്ടുപിടുത്തങ്ങൾക്ക് ഈ ദൂരദർശിനി കാരണമായിട്ടുണ്ട്. ഹബിളിന്റെ അൾട്രാ ഡീപ് ഫീൽഡ് ആണ് ജ്യോതിശാസ്ത്രത്തിൽ ഇന്നുവരെ ലഭിച്ചിട്ടുള്ളവയിൽ വച്ച് ഏറ്റവും വിവരസമ്പുഷ്ടമായ ചിത്രം. 15 വർഷമാണ്‌ ആയുസ്സ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നും നാസയുടെ അഭിമാനസ്തംഭമായി സ്തുത്യർഹമായ സേവനം ഹബിൾ കാഴ്ചവക്കുന്നു.

...പത്തായം കൂടുതൽ വായിക്കുക...