കഫീൽ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോരഖ്പൂർ സ്വദേശിയായ ശിശുരോഗവിദഗ്ദ്ധനാണ് ഡോ.കഫീൽ ഖാൻ. എംബിബിഎസ് ബിരുദവും ബിരുദാനന്തര ബിരുദവും കർണാടകയിലെ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നേടി. ദന്ത ഡോക്ടറായ ഷബിസ്താൻ ഖാൻ ആണ് ഭാര്യ.[1][2] 12 വർഷം കർണാടകയിൽ ജോലി ചെയ്ത ശേഷം ഗോരഖ്പൂരിൽ ബിആർഡി മെഡിക്കൽ കോളജിൽ ജോലി ചെയ്യാനാരംഭിച്ചു. 2017 ആഗസ്ത് മാസത്തിൽ ബിആർഡി ആശുപത്രിയിൽ അക്യൂട്ട് എൻസെഫലൈറ്റിൽ സിൻഡ്രോം(Acute encephalitis syndrome -AES) മൂലം ഉണ്ടായ മരണങ്ങൾ നടന്നത് മാദ്ധ്യമ ശ്രദ്ധയിൽ വന്നതോടെ ആശുപത്രി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതിനോടൊപ്പം.[3] എൻസെഫലൈറ്റിസ് വാർഡ് തലവൻ കൂടിയായിരുന്ന ഡോ.കഫീൽ ഖാനെ നോഡൽ ഓഫീസർ സ്ഥാനത്തു നിന്ന് നീക്കംചെയ്തു.[4] പിന്നീട് 2017 സെപ്റ്റംബറിൽ കുറ്റാരോപിതരായ മറ്റ് 8 പേരോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയും 28 ഏപ്രിൽ 2018 വരെ ജയിലിൽ കഴിയുകയും ചെയ്തു. കഫീൽ ഖാന്റെ ഒരു കത്ത് ഭാര്യ ഷബിസ്താൻ ഖാൻ ഡെൽഹിയിൽ പത്രസമ്മേളനത്തിൽ പരസ്യപ്പെടുത്തിയിരുന്നു[5]. ജയിലിൽ നിന്ന് എഴുതിയ ഈ കത്ത് ദേശീയ ശ്രദ്ധയാകർഷിച്ചു. ഭാര്യയും മകളും കുടുംബാംഗങ്ങളും കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ ആളുകൾ ജയിൽ വിമോചിതനായ കഫീൽ ഖാനെ സ്വീകരിക്കാൻ എത്തി.[6]25 ഏപ്രിൽ 2018ന് അലഹബാദ് ഹൈക്കോടതി ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി 28 ഏപ്രിൽ 2018നാണ് അദ്ദേഹം ജയിൽ മോചിതനായത്.[7]

അവലംബം[തിരുത്തുക]

  1. http://www.thecitizen.in/index.php/en/newsdetail/index/2/13666/the-story-of-an-innocent-in-jail
  2. https://www.thequint.com/news/india/gorakhpur-tragedy-dr-kafeel-khan-walks-out-of-jail
  3. Husain, Yusra (12 August 2017). "Gorakhpur hospital deaths: BRD Medical College principal suspended". The Times of India. Retrieved 13 August 2017.
  4. Dixit, Pawan. "Gorakhpur deaths: Doctor who was hailed as 'hero' removed from BRD hospital post". Hindustan Times. Retrieved 15 August 2017.
  5. രാഷ്ട്രീയക്കാർ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഡോ. കഫീൽ ഖാൻ ചെയ്ത തെറ്റ് എന്താണ്?, Asianet News, 2020-09-09, retrieved 2021-08-25
  6. https://www.thequint.com/news/india/gorakhpur-tragedy-dr-kafeel-khan-walks-out-of-jail
  7. https://www.ndtv.com/india-news/gorakhpur-hospital-tragedy-doctor-kafeel-khan-walks-out-of-jail-1844343
"https://ml.wikipedia.org/w/index.php?title=കഫീൽ_ഖാൻ&oldid=3650828" എന്ന താളിൽനിന്ന് ശേഖരിച്ചത്