Jump to content

ഐസ് -196°C

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐസ് -196°C
കർത്താവ്ജി.ആർ. ഇന്ദുഗോപൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകൃതം
പ്രസാധകർഡിസി ബുക്ക്സ്
ISBN81-264-1036-1


ജി.ആർ. ഇന്ദുഗോപൻ എഴുതിയ മലയാളത്തിലെ സയൻസ് ഫിക്ഷൻ നോവലാണ് ഐസ്-196°C.[1] ഒരേ മനുഷ്യൻ, ഒരേ ജീവിതകാലത്തു് രണ്ടു ജന്മങ്ങളിലായി കടന്നുപോകുന്ന അപൂർവ്വവും അദ്ഭുതകരവുമായൊരു പരസ്പരപ്രതികാരത്തിന്റെ കഥയാണിത്.

പ്രമേയം[തിരുത്തുക]

കുട്ടിക്കാലത്ത് ഒരേ വീട്ടിൽ താമസിച്ച് ഒരേ ഭക്ഷണം കഴിച്ച് ഒരേ കലാലയത്തിൽ പഠിച്ച് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത ബിന്ദുവും രശ്മിയും എന്ന് പേരായ രണ്ട് പേർ. ഇടക്കാലത്ത് അവർ തമ്മിൽ പിണങ്ങുന്നു. ആ പിണക്കത്തിന്റെ കാരണം അവരുടെ ഒരു കൂട്ടുകാരിയാണ്. അവിടെ നിന്ന് ഒരേ ജീവിതകാലത്തു് രണ്ടു ജന്മങ്ങളിലായി പ്രതികാരത്തിനു ദാഹിച്ചു കഴിയുന്ന, ശാസ്ത്രീയ പിൻബലത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്ന അത്ഭുങ്ങളാണ് കഥയുടെ ഇതിവൃത്തം.[2] ഭാവി നമുക്കായി കരുതിവച്ചിരിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യയുടെ അദ്ഭുതലോകമാണു് കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്. 2003 മുതൽ 2050 വരെയുള്ള കാലഘട്ടം.[3]

മലയാളസാഹിത്യത്തിൽ ഐസ്-196°C ഒരു പരീക്ഷണം തന്നെയായിരുന്നു. മനുഷ്യനെയും മനസ്സിനെയും നമ്മെയുമൊക്കെ നിയന്ത്രിക്കാൻ പോകുന്ന ഭാവിയെക്കുറിച്ചുള്ള, നിഷേധിക്കാനാകാത്ത വരുംകാല ശാസ്ത്രസത്യത്തിന്റെ ശക്തിയെക്കുറിച്ചാണ് നോവൽ സംസാരിക്കുന്നത്.നാനോ നോവൽ എന്ന് ടൈറ്റിലിൽ പറയുന്നുണ്ടെങ്കിലും അത് വലിപ്പം കൊണ്ടല്ല മറിച്ച് നാനോടെക്നൊളജി ഉപയോഗിച്ചു കൊണ്ട് ഭാവിയിൽ നടക്കാൻ സാധ്യതയുള്ള വിഷയം പ്രതിപാദിക്കുന്നത് കൊണ്ടാണ്.[4] നോവലിനെ കുറിച്ചുള്ള പഠനം നിർവ്വഹിച്ചിരിക്കുന്നത് ഡോ. കെ. ബാബു ജോസഫ് ആണ്.

അവലംബം[തിരുത്തുക]

  1. "malayalapachcha".
  2. "www.anjalilibrary.com/".
  3. "indulekha.com". Archived from the original on 2022-05-17.
  4. "malayalapachcha".
"https://ml.wikipedia.org/w/index.php?title=ഐസ്_-196°C&oldid=3926700" എന്ന താളിൽനിന്ന് ശേഖരിച്ചത്