Jump to content

എ ഫ്ലൈ ഇൻ ദ ആഷസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാബ്രിയേല ഡേവിസ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറക്കിയ അർജെന്റീനിയൻ സിനിമ.

കഥാ സംഗ്രഹം[തിരുത്തുക]

ദാരിദ്രത്തിൽ നിന്നും കരകയറാനായി അർജെന്റീനയിലെ വടക്കു കിഴക്കൻ പ്രദേശത്തിലെ ഗ്രാമത്തിൽ നിന്നും ജോലിതേടി ബ്യൂണസ് അയേഴ്സിലേക്ക് ഒരു ദല്ലാൾക്കൊപ്പം യാത്ര പുറപ്പെടുകയാണ് സുഹ്രുത്തുക്കളായ നാൻസിയും പാറ്റോയും.ഈ കൌമാരക്കാരുടെ കഥയാണ് ഗാബ്രിയേല ഡേവിസ് സംവിധാനം ചെയ്ത എ ഫ്ലൈ ഇൻ ദ ആഷസ് .ഇവർ ചെന്നെത്തുന്നത് പെൺ വാണിഭ സംഘത്തിലും. മുതിർന്നവളായ നാൻസി പക്ഷെ കുട്ടിക്കളി മാറത്തവളും പാറ്റോയെ പിരിഞ്ഞിരിക്കാന്നാവാത്തവിധം അടുപ്പം സൂക്ഷിക്കുന്നവളുമാണ്. സാഹചര്യങ്ങളോടിണങ്ങി വേശ്യാവ്യത്തിക്ക് അവൾ സമ്മതിക്കുന്നു.ഇടപാടുകാരിലാരെങ്കിലും തങ്ങളെ സഹായിക്കുമെന്നാണവളുടെ വിശ്വാസം.പാറ്റോ പൊരുതിനിൽക്കുന്നു. എല്ലാ പീഡനങ്ങളും സഹിച്ച്....പാറ്റോയെ കൊന്നുകളയാനാണ് സംഘത്തിന്റെ തീരുമാനമെന്നറിഞ്ഞ നാൻസി അവിടെ നിന്ന് രക്ഷപ്പെട്ട് പോലീസിൽ വിവരമറിയിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ_ഫ്ലൈ_ഇൻ_ദ_ആഷസ്&oldid=2281141" എന്ന താളിൽനിന്ന് ശേഖരിച്ചത്