എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ, ഇടയാറന്മുള
ഏബ്രഹാം മാർത്തോമ്മാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ | |
---|---|
വിലാസം | |
നിർദ്ദേശാങ്കം | 9.33°N 76.68°E |
വിവരങ്ങൾ | |
Type | എയ്ഡഡ് വിദ്യാലയം |
ആപ്തവാക്യം | കീപ്പ് ദ് ലൈറ്റ് ഷൈനിങ് (Keep the Light Shining) |
ആരംഭം | 1919 |
പ്രിൻസിപ്പൽ | കരുണ സരസ് തോമസ് |
ഹെഡ്മാസ്റ്റർ | മാമ്മൻ മാത്യു |
സ്റ്റാഫ് | 57 |
Number of students | 1050 |
Affiliation | കേരള സിലബസ്സ് |
വെബ്സൈറ്റ് | http://www.ammschooledayaranmula.edu.in |
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിലാണ് ഏബ്രഹാം മാർത്തോമ്മാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (എ. എം. എം. ഹയർസെക്കൻഡറി സ്കൂൾ), സ്ഥിതിചെയ്യുന്നത്. 1919ൽ മിഡിൽ സ്കൂളായി ആരംഭിച്ച ഈ സ്കൂൾ 1948ൽ ഹൈസ്കൂൾ ആയും, 1991ൽ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിൽ ഇന്ന് 5 മുതൽ 12 വരെ ക്ലാസുകളിലായി ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കേരള സിലബസ്സിന്റെ അടിസ്ഥാനത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട്.
മറ്റ് പ്രവർത്തനങ്ങൾ[തിരുത്തുക]
പാഠ്യേതര മേഖലകളിലും ഈ സ്കൂൾ സജീവമാണ്. കലാ-ശാസ്ത്ര മേളകളിലും, കായിക മേളകളിലും അഭിമാനാർഹമായ ധാരാളം നേട്ടങ്ങൾ ഈ സ്കൂൾ നേടിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. വിവിധ ക്ലബുകളും അതിന്റെ പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടക്കുന്നുണ്ട്. ഒരു ഫുട്ബോൾ ഗ്രൗണ്ടും, ബാസ്ക്കറ്റ്ബോൾ കോർട്ടും ഈ സ്കൂളിനുണ്ട്. എൻ.എസ്.എസ്, എൻ.സി.സി, റെഡ് ക്രോസ് യൂണിറ്റുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
അവലംബം[തിരുത്തുക]
- സ്കൂൾ കലണ്ടർ 2012-13