Jump to content

എൻ. സമ്പത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. സമ്പത്ത്
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾകർണ്ണാടക സംഗീതം
തൊഴിൽ(കൾ)വയലിൻ വാദകൻ
ഉപകരണ(ങ്ങൾ)വയലിൻ

തിരുവനന്തപുരം സ്വദേശിയായ ഒരു കർണ്ണാട്ടിക് വയലിൻ വാദകനാണ് എൻ. സമ്പത്ത്. സ്വാതിതിരുനാൾ സംഗീതകോളേജിൽ നിന്നും വിരമിച്ച അമ്മ ചന്ദ്രികാ ദേവിയാണ് സമ്പത്തിന്റെ ഗുരു. ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റായ സമ്പത്ത് പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ അധ്യാപകനായി ജോലി ചെയ്യുന്നു.

നിരവധി വിദേശരാജ്യങ്ങളിൽ സംഗീതപരിപാടിയുമായി സഞ്ചരിച്ചിട്ടുള്ള സമ്പത്ത് കർണ്ണാടകസംഗീതരംഗത്തെ പ്രമുഖരായ ഗായകർക്കെല്ലാം വയലിൽ അകമ്പടി സേവിച്ചിട്ടുണ്ട്. മദ്രാസ് മ്യൂസിൿ അക്കാദമിയുടെ മികച്ച വയലിൻ വാദകനുള്ള പുരസ്കാരം 2016 ലും 2017 ലും നേടിയിട്ടുള്ള സമ്പത്ത് 2014 -ൽ യുവകലാഭാരതി പുരസ്കാരം നേടിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ._സമ്പത്ത്&oldid=3770415" എന്ന താളിൽനിന്ന് ശേഖരിച്ചത്