എലിസബത്ത് മാർഗരറ്റ് ഫോർബ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. എലിസബത്ത് മാർഗരറ്റ് ഫോർബ്സ്
ജനനംമാർച്ച് 25, 1917
ബ്ലെൻഹൈം, ഒന്റാറിയോ, കാനഡ
മരണംസെപ്റ്റംബർ 20, 1999
ദേശീയതകനേഡിയൻ
വിദ്യാഭ്യാസംകാനഡ ബിസിനസ് കോളേജ് (1935), വെസ്റ്റേൺ യൂണിവേഴ്സിറ്റി (എം.ഡി., 1942)
തൊഴിൽറേഡിയോളജിസ്റ്റ്
സജീവ കാലം1942-1975
തൊഴിലുടമവിമൻസ് കോളേജ് ഹോസ്പിറ്റൽ, ടൊറന്റോ യൂണിവേഴ്സിറ്റി, സെന്റ് ജോസഫ് ഹോസ്പിറ്റൽ, വിക്ടോറിയ ഹോസ്പിറ്റൽ.

എലിസബത്ത് മാർഗരറ്റ് ഫോർബ്സ് (ജീവിതകാലം: മാർച്ച് 25, 1917 - സെപ്റ്റംബർ 20, 1999) ഒരു കനേഡിയൻ റേഡിയോളജിസ്റ്റായിരുന്നു.[1][2] 1955 മുതൽ 1975 വരെയുള്ള കാലത്ത് ടൊറോണ്ടോയിലെ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ (WCH) റേഡിയോളജി വിഭാഗത്തിൻറെ മേധാവിയായിരുന്നു ഫോർബ്സ്.[3][4] WCH ലെ ഹെൻറിയെറ്റ ബാന്റിംഗിനൊപ്പം മാമോഗ്രാഫിയെക്കുറിച്ചുള്ള ആദ്യത്തെ കനേഡിയൻ പേപ്പറുകളിൽ ഒന്നിൻറെ സഹ-രചയിതാവായതിൻറെ പേരിൽ അവർ ഓർമ്മിക്കപ്പെടുന്നു.[5]

ആദ്യകാല ജീവിതം[തിരുത്തുക]

എലിസബത്ത് മാർഗരറ്റ് ഫോർബ്സ് 1917 മാർച്ച് 25 ന് ഒണ്ടാറിയോയിലെ ബ്ലെൻഹൈമിൽ ജനിച്ചു.[6] 1934-ൽ ഒരു വർഷക്കാലം കാനഡ ബിസിനസ് കോളേജിൽ ചേർന്നു പഠിച്ചു.[7] ബിരുദപഠനത്തിനു ശേഷം അവൾ ഒരു വർഷം സെക്രട്ടേറിയൽ, ജനറൽ ഓഫീസ് ജോലികളിലേർപ്പെട്ടിരുന്നു.[8] വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ച ശേഷം, അവർ വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ വിദ്യാലയത്തിൽ ചേരുകയും 1942 ൽ അവിടെനിന്ന് എം.ഡി. ബിരുദം കരസ്ഥമാക്കി.[9] ആദ്യം ഫാമിലി മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്ത ഫോർബ്സ് ഒണ്ടാറിയോയിലെ ഹാമിൽട്ടണിലുള്ള സെന്റ് ജോസഫ് ഹോസ്പിറ്റലിൽ ജൂനിയർ റൊട്ടേറ്റിംഗ് ഇന്റേൺഷിപ്പ് പൂർത്തിയാക്കി.[10] അതിനുശേഷം, അവൾ 1943 മുതൽ 1951 വരെ ഒണ്ടാറിയോയിലെ ലണ്ടനിലെ വിക്ടോറിയ ഹോസ്പിറ്റലിലെയും സെന്റ് ജോസഫ് ഹോസ്പിറ്റലിലെയും സ്റ്റാഫുകളോടൊപ്പം ചേർന്നു.[11]

റേഡിയോളജിയിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ തീരുമാനിച്ചതിന് ശേഷം, ഫോബ്സ് 1952-ൽ ഒഹായോയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിൽ റേഡിയോളജി വിഭാഗത്തിൽ റെസിഡൻസി തുടർന്നു.[12][13] താമസിയാതെ, 1953 മുതൽ 1954 വരെ ന്യൂയോർക്കിലെ സ്ട്രോംഗ് മെമ്മോറിയൽ ഹോസ്പിറ്റലിൽ റേഡിയോളജി വിഭാഗത്തിൽ ചേർന്നു.[14] കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്ന് ഡയഗ്നോസ്റ്റിക് റേഡിയോളജിയിൽ അവൾ സർട്ടിഫിക്കറ്റ് നേടി.[15] അതേ വർഷം തന്നെ അമേരിക്കൻ ബോർഡ് ഓഫ് റേഡിയോളജിയുടെ ഡയഗ്നോസ്റ്റിക് റേഡിയോളജിയിൽ നയതന്ത്രജ്ഞയായി തിരഞ്ഞെടുക്കപ്പെട്ടു.[16]

കരിയർ[തിരുത്തുക]

1955-ൽ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ റേഡിയോളജി ചീഫ് ആയി ഫോർബ്സ് ചേർന്നു.[17] കാനഡയിലെ ചുരുക്കം ചില വനിതാ റേഡിയോളജിസ്റ്റുകളിൽ ഒരാളായാണ് അവർ റേഡിയോളജി മേഖലയിലെ തന്റെ ജോലിയിൽ ആരംഭിച്ചത്. 1964-ലെ കനേഡിയൻ ഡോക്ടർ മാഗസിനിലെ ഒരു ലേഖനം അനുസരിച്ച്, 1960-കളുടെ തുടക്കത്തിൽ കാനഡയിൽ 17 സ്ത്രീകൾ മാത്രമായിരുന്നു യോഗ്യത നേടിയ റേഡിയോളജിസ്റ്റുകൾ.[18]

അവലംബം[തിരുത്തുക]

  1. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  2. "Forbes, Margaret Elizabeth (Beth)". Toronto Star. September 27, 1999.
  3. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  4. "Letter from E.L. Lansdown to Dr. E Forbes". Archives of Women's College Hospital. February 3, 1975.
  5. "Memorial Trust Fund for Henrietta Banting". Canadian Family Physician. 23 (143): 31. February 1977.
  6. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  7. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  8. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  9. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  10. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  11. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  12. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  13. Women and Medicine in Toronto Since 1883. A Who's Who. 1987. p. 28-29.
  14. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  15. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  16. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  17. "Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
  18. "One Woman's Choice". Canadian Doctor. March 1964.